Subscribe Us



ക്രിസ്തുമസ് സന്ദേശമുയർത്തി തയ്യാറാക്കിയ ടെലിഫിലിം 'ജോസ് മോൻ്റെ ക്രിസ്മസ് സമ്മാനം' ശ്രദ്ധേയമാകുന്നു


പാലാ: ക്രിസ്തുമസിനോടനുബന്ധിച്ചു സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശമുയർത്തി തയ്യാറാക്കിയ ടെലിഫിലിം ശ്രദ്ധേയമാകുന്നു.  'ജോസ് മോൻ്റെ ക്രിസ്മസ് സമ്മാനം' എന്ന പേരിൽ പെൻ്റാ മൂവീ പ്രൊഡക്ഷൻസ് തയ്യാറാക്കിയതാണ് ടെലിഫിലിം.

സിബിൻ മാത്യു മൂലേച്ചാലിൽ ആണ് ഇതിൻ്റെ തിരക്കഥ, ഛായാഗ്രഹണം, സംവീധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. സോണി, ഷാജു, നിഷ ജോസഫ് പുല്ലാട്ട്, മാസ്റ്റർ അലൻ എന്നിവരാണ് ടെലിഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. വാഗമൺ, പുള്ളിക്കാനം, അയ്യമ്പാറ എന്നിവിടങ്ങളിലായി മൂന്നു ദിവസമെടുത്താണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്.

'പട്ടു വിരിച്ച മെത്തകളില്ല' എന്നു തുടങ്ങുന്ന മനോഹരഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അന്തരിച്ച ഫാ ജോർജ് നെല്ലിക്കാട്ട് തയ്യാറാക്കിയ ഗാനമാണിത്. സോണി പതാമ്പുഴ, സാനിയ കളപ്പുരയ്ക്കൽ എന്നിവർ ഗാനം ആലപിച്ചു.

21-നു യൂട്യൂബിൽ റിലീസ് ചെയ്ത ടെലിഫിലിം ഇതിനോടകം നൂറുകണക്കിനാളുകൾ കണ്ടു കഴിഞ്ഞു. 10:14 മിനിറ്റ് സമയത്തിനുള്ളിലാണ് ടെലിഫിലിം തയ്യാറാക്കിയിട്ടുള്ളത്. നല്ല അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ടെലിഫിലിമിന് ലഭിക്കുന്നത്. കാട്ടുപന്നി എന്ന പേരിൽ പെൻ്റാ മൂവി നേരത്തെ മറ്റൊരു ടെലിഫിലിമും പുറത്തിറക്കിയിരുന്നു.

ടെലിഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments