Subscribe Us



യു ഡി എഫ് റബ്ബറിന് 250 തറവില നൽകും: മാണി സി കാപ്പൻ

നീലൂർ: യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ റബ്ബറിൻ്റെ തറവില 250 രൂപയായി ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന്  നാഷണലിസ്റ്റ് കോൺഗ്രസ് കേരള സംസ്ഥാന പ്രസിഡൻ്റും യു ഡി എഫ് സ്ഥാനാർത്ഥിയുമായ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ പ്രതിക്ഷേധിച്ചും റബ്ബർ വിലസ്ഥിരതാഫണ്ട് പുന: സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു ജീപ്പുകെട്ടിവലിച്ചും ബൈക്കുകൾ തള്ളിയും അടുപ്പ് കൂട്ടി തീകത്തിച്ച് കപ്പ വേവിച്ചും റബ്ബർഷീറ്റ് കത്തിച്ചും യു ഡി എഫ് നീലൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സമരപരിപാടികളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം കെ പി സി സി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു.


ബാബു കുംബ്ലാനിയിൽ അധ്യക്ഷത വഹിച്ചു.
എ ജെ മാത്യു അരീപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ആർ സജീവ് എളമ്പ്രക്കോടം അടുപ്പ് കത്തിക്കലും ടോം കോഴിക്കോട്ട് റബർ ഷീറ്റ് കത്തിക്കലും സമരജാഥ സണ്ണി മുണ്ടനാട്ടും ഉദ്ഘാടനം ചെയ്തു. പ്രൊഫ ജോസഫ് കൊച്ചുകുടി മുഖ്യ പ്രഭാഷണം നടത്തി. ജോയി സ്കറിയ, സിബി അഴകൻപറമ്പിൽ, രാജു പൂവത്തിങ്കൽ, സി എസ് സെബാസ്റ്റ്യൻ ചിറപ്പുറത്തേൽ, ബിനു വള്ളോംപുരയിടം, ബിജു കഥളിയിൽ, ഉണ്ണികൃഷ്ണൻ, ജോയി കുഴിവേലിത്തടം, ഡെന്നീസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments