പാലാ: മുതിർന്ന പൗരന്മാർക്ക് പതിനായിരം രൂപ പെൻഷൻ കൊടുക്കേണ്ടത് അനിവാര്യമാണെന്ന് എൻ സി കെ സംസ്ഥാന പ്രസിഡൻ്റ് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളത്തിൻ്റെ ജീവിത സാഹചര്യത്തിൽ പതിനായിരം രൂപയെങ്കിലും പെൻഷൻ അനിവാര്യമാണ്. നിലവിലുള്ള സാമൂഹ്യ പെൻഷനുകളും റേഷൻ സമ്പ്രദായവുമൊക്കെ പരിഷ്ക്കരിച്ച് പതിനായിരം രൂപ പെൻഷൻ നടപ്പാക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ ആവശ്യങ്ങൾക്കായി സമീപിച്ച യുവാക്കളോട് പാലായിൽ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
അർഹതപ്പെട്ടവർക്കു ഈ പെൻഷൻ ലഭിക്കുന്നതിലൂടെ പൊതു സമൂഹത്തിനും ഗുണമുണ്ടാവും. ഇങ്ങനെ പെൻഷൻ ലഭിക്കുന്ന തുക ആവശ്യങ്ങൾക്കായി വിനിയോഗിക്കുമ്പോൾ സാമ്പത്തിക പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവർക്കു പെൻഷൻ അനുവദിക്കുന്നതിനാവശ്യമായ കാര്യങ്ങൾക്കു പിന്തുണ നൽകുമെന്നും അതിനായി പരിശ്രമിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.