പാലാ: വിമാന സർവ്വീസുകൾ റദ്ദാക്കിയതുമൂലം ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു നാഷണലിസ്റ്റ് കോൺഗ്രസ് കേരളാ പ്രസിഡൻ്റ് മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രിക്കു നിവേദനം നൽകി.
സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേർ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുകയാണ്.കഴിഞ്ഞ ജനുവരി മുതൽ വിമാന സർവ്വീസുകൾ തുടർച്ചയായി റദ്ദാക്കുന്നതിനാൽ ഇവർ സാമ്പത്തികമായും ആരോഗ്യപരമായും തകർന്നിരിക്കുകയാണെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ എംബിസി യാതൊരു സഹായവും ചെയ്യുന്നില്ലെന്ന പരാതിയും ഇവർ ഉന്നയിക്കുന്നുണ്ട്.
വിവിധ വിസകളിൽ എത്തിയവരുടെ മടക്കയാത്രയും അനിശ്ചിതത്വത്തിൽ തുടരുകയാണ്. തൊഴിൽ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉണ്ട്. വിസാ കാലാവധി കഴിഞ്ഞ വിവരം അറിയിച്ചിട്ടും എംബസി പരിഹാരമാർഗ്ഗമൊന്നും നിർദ്ദേശിച്ചിട്ടില്ലെന്നു മലയാളികൾ അറിയിച്ചിട്ടുണ്ട്. ഇതു മൂലം ഭക്ഷണത്തിനും താമസത്തിനും വകയില്ലാത്ത അവസ്ഥയാണ്. മാർച്ച് എട്ടിനു എയർ ഇന്ത്യ വിമാനത്തിനുള്ള ടിക്കറ്റ് ലഭ്യമായിട്ടുണ്ട്. ആ വിമാനം റദ്ദാക്കാതെ തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് മാണി സി കാപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.