Subscribe Us



മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികൾ: മാണി സി കാപ്പൻ

പാലാ: മനുഷ്യർ മാത്രമല്ല ഭൂമിയുടെ അവകാശികൾ എന്ന തിരിച്ചറിവ് ഉണ്ടാവണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഭൗമദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഭൗമദിനാചരണം വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


ലോകത്തിലെ എല്ലാ ജീവജാലകങ്ങൾക്കുംകൂടി അവകാശപ്പെട്ടതാണ് ഭൂമി. മനുഷ്യർ ഭൂമിയെ ദുരുപയോഗിക്കുന്നത് വരുന്ന തലമുറകളോട് ചെയ്യുന്ന പാതകമാണെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. മാനവരാശിയുടെ നിലനിൽപ്പിന് ഭൂമിയോടുള്ള കരുതൽ അനിവാര്യമാണെന്നും മാണി സി കാപ്പൻ പറഞ്ഞു. 

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് വേരനാനി, ജോസ് മുകാല, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments