പാലാ: ദുരിതത്തിലായ ക്ഷീര കർഷകരെ രക്ഷിക്കാൻ പാൽ സംഭരിച്ച് പാൽപ്പൊടിയുണ്ടാക്കാൻ മിൽമയ്ക്ക് നിർദ്ദേശം നൽകണമെന്ന് എൻ സി കെ സംസ്ഥാന പ്രസിഡൻ്റും നിയുക്ത എം എൽ എ യുമായ മാണി സി കാപ്പൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇപ്പോൾ രാവിലെ മാത്രമാണ് മിൽമ പാൽ സംഭരിക്കുന്നത്. ഇതുമൂലം കേരളത്തിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലാണ്. പാൽ വിറ്റൊഴിക്കാൻ മാർഗ്ഗമില്ലാതെ ക്ഷീര കർഷകർ വലയുകയാണ്. ഉത്പാദിപ്പിക്കുന്ന പാൽ മറിച്ചു കളയേണ്ട ദുരവസ്ഥയാണ് ക്ഷീര കർഷർക്കുള്ളത്.
കഴിഞ്ഞ ലോക്ഡൗൺകാലത്ത് പാൽ സംഭരിക്കുമ്പോൾ അധികം വരുന്ന പാൽ ഉപയോഗിച്ചു പാൽപ്പൊടി തയ്യാറാക്കുമെന്ന നിർദ്ദേശം ഉയർന്നിരുന്നു. ഇത് നടപ്പാക്കാത്തതു മൂലമാണ് ക്ഷീര കർഷകർ ദുരിതത്തിലായതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ദുരിതത്തിലായ ക്ഷീരകർഷകർക്ക് അടിയന്തിര സഹായം എത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.