Subscribe Us



കാരുണ്യത്തിൻ്റെ കരവുമായി മാണി സി കാപ്പൻ

മേലുകാവ്: അടിയന്തിര ചികിത്സാ സഹായവുമായി നിയുക്ത എം എൽ എ മാണി സി കാപ്പൻ. ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ മീനച്ചിൽ പഞ്ചായത്ത് നിവാസിയായ കാർത്തികയ്ക്കാണ് അടിയന്തിര ശസ്ത്രക്രിയയ്ക്കാവശ്യമായ ആശ്വാസ ധനസഹായം മാണി സി കാപ്പൻ നൽകിയത്. ഇവരുടെ കുട്ടികൾക്കു ഓൺലൈൻ പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണും ചടങ്ങിൽ കൈമാറി.


ദയ പാലിയേറ്റീവ് സൊസൈറ്റിയുടെ ഭക്ഷ്യക്കിറ്റ്, മരുന്നുവിതരണം എന്നിവയുടെ ഉദ്ഘാടനവും മാണി സി കാപ്പൻ നിർവ്വഹിച്ചു. ദയ സൊസൈറ്റി പ്രസിഡൻ്റ് പി എം ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ്, ഫാ ജോർജ് പാലേക്കുന്നേൽ, പഞ്ചായത്ത് പ്രസിഡൻ്റ് ടി ജെ ബെഞ്ചമിൻ, ജെറ്റോ ജോസഫ്, അഖില അരുൺ, സർക്കിൾ ഇൻസ്പെക്ടർ ഷിബു പാപ്പച്ചൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് ബോബി മാത്യു, ഡോ എ സി സരള, രാജീവ് കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments