Subscribe Us



കാരുണ്യത്തിൻ്റെ കരവുമായി വനിതാ പഞ്ചായത്ത് മെമ്പർ ആര്യാ സബിൻ

പാലാ: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായഹസ്തവുമായി വനിതാ പഞ്ചായത്ത് മെമ്പർ. മുത്തോലി തെക്കുംമുറി പന്ത്രണ്ടാം വാർഡ് മെമ്പർ ആര്യാ സബിൻ്റെ നേതൃത്വത്തിലാണ് കോവിഡ് ദുരിതത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പലചരക്ക് ഉത്പനങ്ങൾ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം ആര്യയുടെ നേതൃത്വത്തിൽ വാർഡിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരുന്നു.

വാർഡിലെ സന്മനസ്സുകളുടെ സഹായത്തോടെ ഇതിനോടകം ഇരുനൂറോളം കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. സുമനസ്സുകളുടെ സഹായത്തോടെ ഇനിയും ഈ ദൗത്യം തുടരാനാണ് ആര്യാ സബിൻ്റെ തീരുമാനം.

Post a Comment

0 Comments