Subscribe Us



പാവപ്പെട്ട രോഗികൾക്ക് പൊതിച്ചോറുമായി ഹൃദയപൂർവ്വം ഡി വൈ എഫ് ഐ

പാലാ: ഡി വൈ എഫ് ഐ പാലാ മേഖല   കമ്മിറ്റിയിലെ മുരിക്കുമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാലാ  ജനറൽ ആശുപത്രിയിലെ പാവപ്പെട്ട  രോഗികൾക്കും കൂടാതെ ജീവനക്കാർക്കും പൊതിച്ചോർ വിതരണം ചെയ്തു

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും  സിപിഎം പാലാ ലോക്കൽ കമ്മിറ്റി മെമ്പറുമായ റോയി  ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മുരിക്കുമ്പുഴ യൂണിറ്റ് കമ്മിറ്റിയിലെ അഖിൽ പനയ്ക്കൽ, അർജുൻ നെല്ലാനിക്കൽ, ജോതിഷ്കുമാർ, മുരളീധരൻ അരവിന്ദ് സുനിൽ, ഗോവിന്ദ് സുനിൽ, ഇമ്മാനുവേൽ എന്നിവരാണ് പൊതിച്ചോർ ശേഖരിച്ചു എത്തിച്ച് വിതരണം ചെയ്തത്.

ഡി വൈ എഫ് ഐ  പാലാ ബ്ലോക്ക്‌ സെക്രട്ടറി ജിൻസ് ദേവസ്യ, മേഖല സെക്രട്ടറി രഞ്ജിത് സന്തോഷ്‌, പോൾ മനക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments