കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയത് വഴി കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാകുന്നതെന്നു പൊതു സമൂഹത്തിന് ബോധ്യമായതായി ജനപക്ഷ നേതാവ് പി സി ജോർജ് അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് ശൈലജ ടീച്ചറും ടീച്ചറുടെ കീഴിലുള്ള ആരോഗ്യ വകുപ്പും പകർച്ചവ്യാധികളുടെ നാളുകളിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളായിരുന്നു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദനെ മുന്നിൽ നിർത്തി പിൻ വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയൻ.
കഴിഞ്ഞ സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിന് ഏറ്റവും നിർണ്ണായകമായ പങ്കുവഹിച്ച ശൈലജ ടീച്ചറെ ഒഴിവാക്കിയതും ഇതേ ലക്ഷ്യത്തോടുകൂടിയാണ്. ഇത് കേരളത്തിൽ കമ്മ്യൂണിസം അല്ലാ പിണറായിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണെന്നും പിസി ജോർജ് പറഞ്ഞു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.