Subscribe Us



ട്രിപ്പിൾ ലോക് ഡൗണിൽ പൊതിചോറുമായി യൂത്ത് ബ്രിഗേഡ്

പാലാ: ട്രിപ്പിൾ ലോക്ഡൗണിനെത്തുടർന്ന് ഭക്ഷണത്തിന് ബുദ്ധിമുട്ടിയവർക്ക് ആശ്വാസവുമായി എൻ സി കെ യൂത്ത് ബ്രിഗേഡ് രംഗത്ത്. ട്രിപ്പിൾ ലോക്ഡൗണിൽ ഉച്ചഭക്ഷണത്തിനായി വലഞ്ഞ ദീർഘദൂര ലോറി ഡ്രൈവർമാർ ഉൾപ്പെടെയുള്ള ആളുകൾക്ക് 'സ്നേഹ പൊതിചോർ' എൻ സി കെ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ പാലായിലെ വിവിധ കേന്ദ്രങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു. 

പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. എസ് സൂരജ്, വി ശാലിനി,അതുൽ മോഹൻ, കിരൺ ആന്റണി, ബാബു പീടിക,രാഹുൽ എം ആർ, മുരളീധരൻ കെ സി എന്നിവർ നേതൃത്വം നൽകി. യൂത്ത് ബ്രിഗേഡ് കൊഴുവനാൽ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് സ്നേഹ പൊതിചോർ തയ്യാറാക്കിയത്. 

Post a Comment

0 Comments