പാലാ: പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ശുചിത്വമിഷൻ്റെ ഭാഗമായി കരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മെമ്പർ ലിസമ്മ ടോമി, ടോമി വട്ടക്കാനായിൽ, ബിനോയി ചൂരനാനി, പയസ് മാണി മഞ്ഞക്കുന്നേൽ, സന്തോഷ് വരിക്കമാക്കൽ, ടോണി, രാജേന്ദ്രൻ ഈന്തനാനിയിൽ എന്നിവരും പങ്കെടുത്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.