Subscribe Us



സന്ന്യസ്ഥർക്ക് കിറ്റ് യാഥാർത്ഥ്യമായത് മാണി സി കാപ്പൻ്റെ ഇടപെടലിനെത്തുടർന്ന്


പാലാ: കേരളത്തിൽ സന്ന്യസ്ഥർക്കും മറ്റും റേഷനും റേഷൻ കാർഡും ജൂൺ മാസത്തിൽ കിറ്റും സർക്കാർ ലഭ്യമാക്കുമ്പോൾ പാലാ എം എൽ എ മാണി സി കാപ്പന് ചാരിതാർത്ഥ്യം. റേഷനോ റേഷൻകാർഡോ സന്ന്യസ്ഥർക്കും മറ്റും ഇക്കാലമത്രയും ലഭ്യമല്ലായിരുന്നു. ഇതു മനസിലാക്കിയ മാണി സി കാപ്പൻ എം എൽ എ ഇടപെടൽ നടത്തുകയായിരുന്നു.


കോട്ടയം കളക്ട്രേറ്റിൽ 2020 മെയ് 25 മുഖ്യമന്ത്രിയുമായി നടന്ന കോവിഡ് അവലോകന വീഡിയോ കോൺഫ്രറൻസിലാണ് എം എൽ എ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. കന്യാസ്ത്രീകളും സന്ന്യസ്ഥരുമെല്ലാം സമൂഹത്തിൻ്റെ ഭാഗമാണ്. അതിനാൽ റേഷൻ്റെ കാര്യത്തിൽ വിവേചനം അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. സന്ന്യാസ ജീവിതം തിൻ്റെ പേരിൽ റേഷൻ നിഷേധിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പിന്നീട് 2020 ജൂണിൽ അന്നത്തെ ഭക്ഷ്യ മന്ത്രി പി തിലോത്തമന് മാണി സി കാപ്പൻ നിവേദനം നൽകി. തുടർന്ന് ഇതിൻ്റെ അടിസ്ഥാനത്തിൽ റേഷനും റേഷൻ കാർഡും ലഭ്യമാക്കാൻ നടപടികൾ ആരംഭിച്ചതായി 2020 ഒക്ടോബർ 28 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് എം എൽ എ യെ അറിയിച്ചു. ഇതിൻ്റെ തുടർ നടപടിയായിട്ടാണ് ജൂൺ മാസത്തിൽ വിതരണം ചെയ്യുന്ന സൗജന്യ കിറ്റുകൾ സന്ന്യസ്ഥരടക്കമുള്ളവർക്കു ലഭ്യമാക്കി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൻ്റെ ഭാഗമായി സർക്കാർ അംഗീക്കവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയവയിലെ നാല് അന്തേവാസികൾക്കു ഒരു കിറ്റ് എന്ന രീതിയിൽ റേഷൻ കടകൾ വഴി ലഭ്യമാക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. നടപടി സ്വീകരിച്ച സർക്കാരിനെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു.

Post a Comment

0 Comments