പാലാ: മാണി സി കാപ്പൻ യൂത്ത് ബ്രിഗേഡിൻ്റെ ആഭിമുഖ്യത്തിൽ ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് പച്ചക്കറി കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. 250 ൽ പരം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ "കുഞ്ഞു മക്കൾക്ക് സ്നേഹസമ്മാനം" എന്ന പേരിൽ പഠനോപകരണങ്ങളും വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോൽഘാടനം കൺവീനർ ടോണി തൈപ്പറമ്പിലിന് കൈമാറി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, കിരൺ മനയാനി, ജോയി മൂന്നാനി, അമൽ ആനന്ദ്, സുബിൻ തുടങ്ങിയവർ പങ്കെടുത്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.