Subscribe Us



ഗ്രന്ഥശാലകൾക്ക് മുൻഗണന നൽകും: നിർമ്മലാ ജിമ്മി

മേവട: ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്ന വിദ്യാഭ്യാസ-സാംസ്കാരിക പദ്ധതികളിൽ ഗ്രന്ഥശാലകളുടെ നവീകരണത്തിനും വികസനത്തിനും പ്രാമുഖ്യം നൽകുമെന്ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമ്മലാ ജിമ്മി അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക വിദ്യകൾ അടിസ്ഥാനപ്പെടുത്തി ഗ്രന്ഥശാലകൾ നവീകരിക്കപ്പെടണമെന്നും യുവതലമുറയേയും വനിതകളേയും വായനശാലയിലേക്ക് ആകർഷിക്കാൻ നമുക്കാവണമെന്നും പ്രസിഡന്റ് പറഞ്ഞു. മീനച്ചിൽ താലൂക്കു ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം മേവടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു നിർമ്മലാ ജിമ്മി. 


താലൂക്കു പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്ബ് അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റി ഭരണസമിതിയംഗമായി നിയമിതനായ മേവട സുഭാഷ് ഗ്രന്ഥശാലയുടെ മുൻ പ്രസിഡന്റും മുൻ ജില്ലാ, താലൂക്കു ലൈബ്രറി കൗൺസിൽ കമ്മറ്റിയംഗവുമായിരുന്ന ഡാന്റീസ് കൂനാനിക്കലിനെ ജില്ലാ സെക്രട്ടറി രമേശ് ബി വെട്ടിമറ്റം  ആദരിച്ചു. ജില്ലാ കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിലംഗം കെ.എസ്.രാജു ,താലൂക്കു ഭാരവാഹികളായ റോയി ഫ്രാൻസീസ്, അഡ്വ.സണ്ണി ഡേവിഡ്, സി.കെ. ഉണ്ണികൃഷ്ണൻ , റ്റി.സി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ആർ. വേണുഗോപാൽ, സാബു വേലുത്താഴെ, കെ.ആർ. ഹരിദാസൻ, ബിനു മേവട, വി.റ്റി. ജോസ്, ശ്രീജിത് . റ്റി.എസ്. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Post a Comment

0 Comments