Subscribe Us



സാമൂഹ്യ മാധ്യമങ്ങളിലെ വർഗീയ മുതലെടുപ്പിനെതിരെ കർശ നടപടി സ്വീകരിക്കും: മന്ത്രി വാസവൻ

പാലാ: വർഗീയ മുതലെടുപ്പ് നടത്താൻ സർക്കാർ അനുവദിക്കുകയില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പാലാ ബിഷപ്പ്സ് ഹൗസിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചില നിക്ഷിപ്ത താൽപര്യക്കാർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണ്. മത സൗഹാർദ്ദം തകർക്കാൻ ആരെയും അനുവദിക്കില്ല. നവ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വിവാദം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങളെ സർക്കാർ നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments