പാലാ: നന്മയുടെ മുഖമായി കെ എസ് ആർ ടി സി കണ്ടക്ടർ. കെ എസ് ആർ ടി സി പാലായിലെ കണ്ടക്ടറും വള്ളിച്ചിറ സ്വദേശിയുമായ വി എൻ സജിയാണ് നന്മയുടെ മുഖമായി മാറിയത്.
ബസിലെ ജോലിക്കിടയിൽ മുന്നിൽ പോയ ബൈക്കിൽ നിന്നും ബൈക്ക് യാത്രികൻ അറിയാതെ താഴെ വീണ മരുന്നുകൾ എടുത്തു തിരികെ കിട്ടാൻ വഴിയൊരുക്കിയത് സജിയാണ്. സജിയുടെ നന്മയെക്കുറിച്ചു ബൈക്ക് യാത്രികൻ സാബിത്ത് കുരുവനാൽ ഫേസ്ബുക്കിൽ കുറിച്ചത് താഴെ വായിക്കുക.
ഇത് സജി സർ,
KSRTC കണ്ടക്ടർ!
ഒരുപാട് നൻമകൾ ഉള്ള ഒരാൾ!!
പക്ഷേ....
എനിക്ക് ഇയാളെ അറിയുക പോയിട്ട്, നേരിട്ട് കണ്ടിട്ട് പോലുമില്ല!!
ഇനി കാര്യത്തിലേക്ക് വരാം....
ഇന്ന് 16.09.21(വ്യാഴം).
രാവിലെ തുടങ്ങിയ മഴയാണ്...
മഴയൊന്നും ഞങ്ങളുടെ ജോലിയെ ബാധിക്കാറേയില്ല.
(കഴിഞ്ഞ കുറേ വർഷങ്ങളായി Medical Rep ആണ്).
ചെറിയ ചാറ്റൽ മഴയേക്കാൾ ഇഷ്ടം പൊരിഞ്ഞ വെയിലാണ്.
അതാകുമ്പോ എത്ര ദൂരെയാണെങ്കിലും സമയത്ത് എത്താം.
രാവിലെ മഴയായത് കൊണ്ട് ഏറെ ലേറ്റായി ഉച്ചയ്ക്ക് ഒരു 12 മണിയോടെയാണ് ഇറങ്ങിയത്!
ആകാശം ചെറുതായി തെളിഞ്ഞു വരുന്ന സന്തോഷത്തിൽ Bike സ്റ്റാർട്ട് ചെയ്തു ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.
പാലാ വരെ പോയാൽ മതി! രാമപുരത്ത് ഒരു Hospital ൽ medicine ഉം കൊടുക്കാനുണ്ട്.
ആദ്യം medicine കൊടുക്കണം ശേഷം പാലായിലെ Hospital ൽ Doctors നെ വിസിറ്റ് ചെയ്യണം.
ലേറ്റായി ഇറങ്ങിയത് കൊണ്ട് തന്നെ അത്യാവശ്യം സ്പീഡിലാണ് യാത്ര.
സ്ഥിരം യാത്ര ചെയ്യുന്ന വഴിയാണ്.
പക്ഷേ, റോഡിൽ നിറയെ കുണ്ടും കുഴികളുമാണ്. ചെറിയ ചെറിയ കുഴികളിൽ ചാടിയും വലിയ കുഴികളെ ഒഴിവാക്കിയും യാത്ര തുടർന്നു!
അപ്പോഴാണ് ഒരു ചുവന്ന swift car എന്നെ over take ചെയ്ത് കടന്നു പോയത്.
കാറിന്റെ പിറകേ ഞാനും പിടിച്ചു. Opposite വന്ന ഏതോ വാഹനത്തെ കണ്ടപ്പോൾ കാർ ഇടതു വർഷം ചേർന്ന് പാഞ്ഞു പോയി. പിന്നാലെ ചെന്ന ഞാൻ വെള്ളം കയറി നിറഞ്ഞു കിടക്കുന്ന റോഡിലെ കുഴിയിലേക്ക്!
വീണെണ് ഉറപ്പിച്ചതാണ്.
വേണ്ടപ്പെട്ടവരുടെ പ്രാർത്ഥന കൊണ്ടാവാം വീഴാതെ ഒരു വിധം രക്ഷപ്പെട്ടു!
പക്ഷേ....
മുട്ടിനു താഴെ പാന്റ്സ് മുഴുവൻ നനഞ്ഞു.
ആരെക്കെയോ ശപിച്ചു കൊണ്ട് വീണ്ടും മുന്നോട്ട് പോകുമ്പോൾ ചിന്തിച്ചത് കേരളത്തിലെ അപകട മരണങ്ങളിൽ കൂടുതലും വാഹനാപകടം മൂലമാണോ അതോ റോഡപകടം മൂലമാണോ? എന്നാണ്.
എന്തായാലും റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറവല്ല!
ടൗണിലെ traffic block ഉം ഒഴിവാക്കി ടൗൺ കഴിഞ്ഞപ്പോ സമയം 12.20. അപ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ബെല്ലടിച്ചത്. വണ്ടി നിർത്താതെ ഒരുവിധത്തിൽ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ചെവിയോട് ചേർത്തു.
Stockist ൽ നിന്നാണ്.
ഇന്നലെ bill ചെയ്ത Medicine കൊടുത്തില്ലേന്ന്!
ഇന്നലെ bill ചെയ്തിട്ടുണ്ടെങ്കിൽ ഇന്ന് കൊടുത്തോളാം എന്ന് പറഞ്ഞ് കലിപ്പിൽ phone വെയ്ക്കാൻ തുടങ്ങിയപ്പോഴാണ് ആ medicine ഇപ്പോ വെച്ച സ്ഥലത്ത് ഉണ്ടോ? എന്ന് ചോദിച്ചത്.
ഒരാന്തലോടെ ഞാൻ പിറകിലെ
Back seat ലെ Hook ൽ പരതി നോക്കി. ഇല്ല, അതവിടില്ല. ആ Hook ലാണ് Medicine തൂക്കിയിട്ടിരുന്നത്!
ബൈക്ക് ആ വെള്ളം നിറഞ്ഞ കുഴിയിലേക്ക് ചാടിയപ്പോൾ അതെവിടെയോ നഷ്ടപ്പെട്ടു! കയ്യിൽ കിട്ടിയ ആരോ Bill ലെ Phone നമ്പർ നോക്കി Office ൽ വിളിച്ചു പറഞ്ഞതാണ്! ഇനിയും ഒരു നാലഞ്ചു കിലോ മീറ്റർ തിരിച്ചു പോകണം. ഇങ്ങനെ ചിന്തിച്ചിരിക്കേയാണ് ഫോണിൽ മറു സൈഡിൽ നിന്നും പറഞ്ഞത് "പിന്നാലെ വന്ന KSRTC ബസിലെ conductor അത് എടുത്തു ഭദ്രമായി KSRTC പാല ഡിപ്പോയിൽ ഏൽപിച്ചു" എന്ന്!
ബൈക്കുമെടുത്ത് KSRTC Stand ലേക്ക് പാഞ്ഞു ചെന്നു.
അപ്പോഴേക്കും ആ bus അവിടുന്ന് പോയിരുന്നു bus ൽ ആ conductor ഉം!
Station master നോട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് എന്റെ ബൈക്ക് റോഡിലെ കുഴിയിൽ ചാടുന്നതും അതിലുണ്ടായിരുന്ന Medicine ന്റെ കെട്ട് തെറിച്ചു പോവുന്നതും ആ conductor കണ്ടിരുന്നു എന്ന്!
എന്തായാലും KSRTC FAST BUS സ്റ്റോപ്പില്ലാത്തിടത്ത് നിർത്തി ആ Medicine ന്റെ കെട്ട് ഭദ്രമായി PALA DEPO യിൽ ഏൽപിച്ച സജി സാറിന്റെ നമ്പർ മേടിച്ച് വിളിച്ച് നന്ദി പറയാൻ ഞാൻ മറന്നില്ല!
എപ്പോഴെങ്കിലും നേരിൽ കണ്ട് നേരിട്ടും ഒരു നന്ദി പറയണം!!
മനസ്സിൽ നന്മകൾ ഉള്ളവർക്കേ നന്മകൾ ചെയ്യാൻ തോന്നൂ...
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.