പാലാ: ജനറല്‍ ആശുപത്രി പുത്തന്‍പള്ളിക്കുന്ന് റോഡ് വീതികൂട്ടി നവീകരിക്കുന്നതിനും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്, പൊള്ളുന്ന വെയിലും റോഡിലെ ഉരുകുന്ന ചൂടും വകവയ്ക്കാതെ ഐ.എന്‍.റ്റി.യു.സി. വൈസ് പ്രസിഡന്റും പാലാ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഷോജി ഗോപി ആശുപത്രിക്ക് മുമ്പില്‍ നിന്നും പൊന്‍കുന്നം റോഡിലേക്ക് ശയനപ്രദക്ഷിണം നടത്തി.
കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നേകാല്‍ കോടി രൂപ അനുവദിച്ചുവെങ്കിലും നാളിതുവരെ ഒരു പണികളും ആരംഭിച്ചിട്ടില്ല. മാത്രമല്ല ആശുപത്രികളില്‍ വരുന്ന രോഗികളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് ഐ.എന്‍.റ്റി.യു.സി. ആവശ്യപ്പെടുന്നു. ന്യായമായ ഈ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഐ.എന്‍.റ്റി.യു.സി. നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ശയനപ്രദക്ഷിണയോഗം ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഷോജി ഗോപി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറല്‍ സെക്രട്ടറി ആര്‍. സജീവ്, മുന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി സാബു എബ്രാഹം, ആര്‍. മനോജ്, സന്തോഷ് മണര്‍കാട്, വി.സി. പ്രിന്‍സ്, പ്രേംജിത്ത് ഏര്‍ത്തയില്‍, ഷാജി ആന്റണി, തോമസുകുട്ടി നെച്ചിക്കാട്ട്, രാഹുല്‍ പി.എന്‍.ആര്‍., പ്രദീപ് ചീരംകാവില്‍, ഹരിദാസ് അടമത്തറ, രാജു കൊക്കപ്പുഴ, മനോജ് വള്ളിച്ചിറ, ബൈജു പി.ജെ., ഷാജി വാക്കപ്പലം, ബിനോയി ചൂരനോലി, മാത്യു അരീക്കല്‍, റെജി തലക്കുളം, സന്തോഷ് നടുത്തൊട്ടി എന്നിവര്‍ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.