പാലാ : എസ് എം വൈ എം - കെ സി വൈ എം പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള യുവാക്കളെ ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ പോയിൻ്റുകളിൽ നിന്ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ എത്തുന്ന വിധത്തിൽ റാലിയും തുടർന്ന് വൈകുന്നേരം അഞ്ചുവരെ മാനവിക സമാധാനക്ഷമസദസ്സും നടത്തി.
യുവാക്കൾ ക്രൈസ്തവ ഗാന്ധിയൻ മാതൃകയിൽ 15 യുവാക്കന്മാർ ഉപവാസം ഇരുന്നു.
എസ്.എം.വൈ.എം ഗ്ലോബൽ ഡയറക്ടർ റവ.ഫാ.ജേക്കബ് ചക്കാത്ര ആമുഖപ്രഭാഷണം നടത്തി. ബിഷപ്പിൻ്റെ വാക്കുകൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ഇപ്പോൾ നടക്കുന്നത് ഒരു സൂചന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര യോഗം ഉദ്ഘാടനം ചെയ്തു. കെ. സി. വൈ. എം. സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ ഇടയാടിൽ, എസ്. എം. വൈ. എം പാലാ രൂപത പ്രസിഡന്റ് സാം സണ്ണി ഓടയ്‌ക്കൽ,
എസ്. എം. വൈ. എം പാലാ രൂപത ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, എസ്. എം. വൈ. എം. പാലാ രൂപത സമിതിയിലെ ജനറൽ സെക്രട്ടറി കെവിൻ ടോം മൂങ്ങാമാക്കൽ, വൈസ് പ്രസിഡന്റ് സുസ്മിത സ്കറിയ, കെ. സി. വൈ. എം. സംസ്ഥാന സിൻഡിക്കേറ്റംഗം നിഖിൽ ഫ്രാൻസിസ്, എസ്. എം.വൈ. എം. പാലാ രൂപത മുൻ പ്രസിഡന്റ് ബിബിൻ ബെന്നി ചാമാക്കാലയിൽ, പാലാ രൂപത ഡി. സി. എം. എസ്. ഡയറക്ടർ ഫാ.ജോസ് വടക്കേക്കുറ്റ്, എസ്. എം. വൈ. എം. കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ആദർശ്, എസ്. എം. വൈ. എം. - യുവദീപ്തി ചങ്ങനാശ്ശേരി രൂപത പ്രസിഡന്റ് ജോബിൻ, ഇടുക്കി രൂപത കെ. സി. വൈ. എം. പ്രസിഡന്റ് അലക്‌സ് തോമസ്, കെ. സി. വൈ. എം. മുൻ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ്, പാലാ എം എൽ എ മാണി സി കാപ്പൻ, പാലാ രൂപത കെ. സി. വൈ. എം. മുൻ ജനറൽ സെക്രട്ടറി അമൽ ജോർജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മ ൻമുണ്ടയ്‌ക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, ബി. ജെ. പി. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത് ജി മീനാഭവൻ , മുത്തോലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോബിൻ കെ അലക്സ്, വ്യാപാരി സംഘടന പ്രതിനിധി ബിജു മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി. എം. മാത്യു, മാധ്യമ പ്രവർത്തകൻ റെൻസോയി, ഡി. സി. എം. എസ്. പാലാ രൂപത വൈസ് പ്രസിഡന്റ് സെലിൻ കെ തോമസ്, കെ. എസ്. സി. എം. സംസ്ഥാന പ്രസിഡന്റ് ആബേഷ് അലോഷ്യസ്, യു. ഡി. എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, യൂത്ത് വെൽഫയർ ബോർഡ് കോർഡിനേറ്റർ ടോണി കവിയിൽ, കെ.സി .വൈ.എം മുൻ പ്രസിഡന്റ് ആൽവിൻ ഞായർകുളം, ജനോക്രസി സ്ഥാപകൻ ജോയി മൂക്കൻതോട്ടത്തിൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, പൂഞ്ഞാർ മുൻ എം എൽ എ പി. സി. ജോർജ്, കെ.സി.വൈ.എം പാലാ രൂപത മുൻ പ്രസിഡന്റ് ഷിജോ ചെന്നേലി, കെ. സി. വൈ. എം. പാലാ രൂപത മുൻ പ്രസിഡന്റ് ദേവസ്യാച്ചൻ പുളിക്കിയിൽ, കെ. സി. വൈ. എം. പാലാ രൂപത മുൻ ജനറൽ സെക്രട്ടറി ഡാനി പാറയിൽ,കെ. സി. വൈ. എം. പാലാ രൂപത മുൻ പ്രസിഡന്റ് ജോബിൻ ഒട്ടലാങ്കൽ, കെ. സി. വൈ. എം. പാലാ രൂപത മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ തോട്ടത്തിൽ, കെ. സി. വൈ. എം. പാലാ രൂപത മുൻ പ്രസിഡന്റ് ജിനു മുട്ടപ്പള്ളിൽ, കെ. സി. വൈ. എം. പാലാ രൂപത മുൻ ഡെപ്യൂട്ടി പ്രസിഡന്റ് രാജീവ് രാജീവ് , കേരള കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുട്ടി അഗസ്തി , പാലാ രൂപത ടീച്ചേർസ് ഗിൾഡ് മുൻ പ്രസിഡന്റ് സന്തോഷ് കാവുകാട്ട് യുണൈറ്റഡ് എക്ലേസിയ ഫോറം സാബു എബ്രഹാം, ജീസസ് ഫ്രണ്ട്‌സ് ക്ലബ് പ്രതിനിധി ജോളി വർഗ്ഗീസ്, അഡോൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാബു കരിന്തറ, ജോമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര സമാപന സന്ദേശം നൽകി. ഒപ്പം ഉപവാസം എടുത്ത യുവാക്കൾക്ക് നാരങ്ങാനീര് നൽകി സമാപിപ്പിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.