പാലാ: ലോക തപാൽ ദിനത്തിൽ കോട്ടയം പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് ഹാളിൽ സംഘടിപ്പിച്ച ഗാന്ധി സ്റ്റാമ്പുകളുടെ എക്സിബിഷൻ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു .
1948 ൽ പുറത്തിറക്കിയ ഗാന്ധിജിയുടെ ആദ്യ സ്റ്റാമ്പുകൾ മുതൽ 2021 അവസാനം പുറത്തിറക്കിയ സ്റ്റാമ്പുകൾ വരെ പ്രദർശനത്തിന് ഉണ്ടായിരുന്നു. ഒന്നര അണ , മൂന്നര അണ, 12 അണ , 10 രൂപ എന്നീ 1948 ൽ പുറത്തിറക്കിയ അപൂർവ്വ ഇനത്തിൽ പെട്ട ഗാന്ധി സ്റ്റാമ്പുകളായിരുന്നു എക്സിബിഷന്റെ പ്രധാന ആകർഷണം.
ഫിലാറ്റിലിസ്റ്റ് കെ.ജെ ജോസഫിന്റെ ശേഖരത്തിലുള്ള സ്റ്റാമ്പുകളാണ് പ്രദർശനത്തിന് വച്ചത്. പോസ്റ്റ് മാസ്റ്റർ വി. ആർ ശോഭന,മുൻസിപ്പൽ കൗൺസിലർ ജിമ്മി താഴത്തേൽ, ഫിലാറ്റിലിസ്റ്റ് കെ ജെ ജോസഫ്,ബിസിനസ്സ് എക്സിക്യൂട്ടീവ് കെ. കെ വിനു , സതീഷ് കുമാർ , അലക്സ് കെ ചാണ്ടി, ഡെന്നീസ് നരിക്കാട്ട് , സെബാസ്റ്യൻ കുന്നംപുറം ബേബിച്ചൻ കിഴക്കേക്കര തോമസ് , ജോയി പോർക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.