പാലാ: ചാവറ പബ്ളിക് സ്കൂൾ വീണ്ടും റാങ്ക് തിളക്കത്തിൽ. ആർക്കിടെക്ചർ - പ്ലാനിംഗ് ബാച്ച്‌ലർ പ്രവേശനത്തിനുള്ള ജെ ഇ ഇ മെയിൻ (പേപ്പർ 2) പരീക്ഷയിലെ പ്ലാനിങ്ങ് വിഭാഗത്തിൽ ചാവറ പബ്ളിക് സ്കൂൾ വിദ്യാർത്ഥി നിപുൻ നായർ (99.9534932 പെർസൻ്റൈൽ) സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. ഫെബ്രുവരി, സെപ്തംബർ മാസങ്ങളിൽ നടത്തിയ പരീക്ഷയുടെ അന്തിമഫലമാണ് എൻ ടി ഐ പുറത്തുവിട്ടത്.
ഒന്നാം റാങ്ക് നേടിയ നിപുൻ നായരെ ചാവറ സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, വൈസ് പ്രിൻസിപ്പൽ ജെയ്സ് വയലിക്കുന്നേൽ എന്നിവർ അനുമോദിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.