പാലാ: കൊവിഡ് കാലത്ത് വ്യാപാരി സമൂഹത്തിന് കൈത്താങ്ങായത് വ്യാപാരി വ്യവസായി സമിതിയാണെന്ന് സിപിഐ - എം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്ജ് പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മൂലം ബിസിനസ്സ് രംഗത്തുണ്ടായിരിക്കുന്ന മാന്ദ്യം വ്യാപാരികളെ ഏറെ കഷ്ടത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എസ്. മണി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ സമിതി അംഗങ്ങളുടെ കുട്ടികൾക്ക് ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ മൊമെന്റോ നൽകി ആദരിച്ചു. രാജു ജോൺ ചിറ്റേത്ത്, ഷാർളി മാത്യു, അന്നമ്മ രാജു, സിബി തോട്ടുപുറം, അശോക് കുമാർ പൂവക്കുളം, അജിത് കുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ജോസ് കുറ്റ്യാനിമറ്റം സെക്രട്ടറിയായി രാജു ജോൺ ചിറ്റേത്ത് എന്നിവരേയും യോഗം തെരഞ്ഞെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.