പാലാ: നിരവധി അസുഖങ്ങൾ ബാധിച്ചതിനെത്തുടർന്നു കിടപ്പിലായ ഗൃഹനാഥൻ സുമനസുകളുടെ സഹായം തേടുന്നു. കരൂർ നെല്ലിക്കൽ സിബി മാത്യു ആണ് അസുഖങ്ങളെത്തുടർന്നു കിടപ്പിലായത്. ശ്വാസകോശ, ഹൃദയ, കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം വന്നതിനെത്തുടർന്നു ആഞ്ചിയോഗ്രാം, ആഞ്ചിയോ പ്ലാസ്റ്റി എന്നിവയ്ക്കു വിധേയനായി കിടപ്പിലാണ് ഇപ്പോൾ. യന്ത്രങ്ങളുടെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. നിലവിലുള്ള യന്ത്രം മാറ്റി വച്ചാൽ ശ്വസനം എളുപ്പമാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇതിനാകട്ടെ ഒരു ലക്ഷത്തോളം രൂപ വില വരും.
ചികിത്സയ്ക്കും മറ്റുമായി ഇപ്പോൾ തന്നെ ലക്ഷങ്ങൾ ചെലവൊഴിച്ചു കഴിഞ്ഞു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇത്രയും നാൾ ചികിത്സ നടത്തിയത്. കിടപ്പുരോഗി ആയതോടെ പ്രതിമാസം 15000 പരം രൂപയോളം മരുന്നിനു തന്നെ വേണ്ടി വരുന്ന അവസ്ഥയാണ് സിബിക്കുള്ളത്. തുടർ ചികിത്സ, ശ്വസനയന്ത്രം മാറ്റിവയ്ക്കൽ, മരുന്ന് തുടങ്ങിയവയ്ക്കൊക്കെയുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം. ഏക ആശ്രയമായ സിബി കിടപ്പിലായതോടെ വരുമാനമൊന്നുമില്ലാതെ ഇവർ ദുരിതത്തിലാണ്. ഡ്രൈവറായിരുന്ന സിബിയുടെ വരുമാനമായിരുന്നു ഏക ജീവിതമാർഗ്ഗം.സ്വന്തമായി സ്ഥലമോ വീടോ ഇവർക്കില്ല. വാടകയ്ക്കാണ് ഇവരുടെ താമസം. സിബിയുടെ അമ്മ, ഭാര്യ, മൂന്നു പെൺമക്കൾ, മരണമടഞ്ഞ അനുജൻ്റെ രണ്ട് പെൺമക്കൾ എന്നിവരടങ്ങിയതാണ് സിബിയുടെ കുടുംബം.
സഹായം നൽകാൻ താത്പര്യമുള്ളവർക്ക് താഴെയുള്ള അക്കൗണ്ടിൽ പണം അയയ്ക്കാവുന്നതാണ്.
അക്കൗണ്ട് നമ്പർ: 0062053000066570. ബാങ്ക്: സൗത്ത് ഇന്ത്യൻ ബാങ്ക് പാലാ ശാഖ. ഐ എഫ് എസ് ഇ കോഡ്: എസ്ഐബിഎൽ0000062.
ഗൂഗിൾ പേ നമ്പർ: 9447361320
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.