രാമപുരം: ഐങ്കൊമ്പ് റൂട്ടിൽ പൊതുനിരത്ത് കൈയ്യേറി തടികൾ ഇറക്കിക്കയറ്റുന്നു. ഏതാനും ആഴ്ചകളായി തുടരുന്ന ഈ നടപടിമൂലം സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നു.
മാർ അഗസ്തീനോസ് കോളജിന് ഏതാനും മീറ്റർ മുന്നിൽ വളവിലാണ് ഈ സംഭവം. പോലീസ് ഒത്താശയോടെയാണ് ഈ നിയമവിരുദ്ധ നടപടിയെന്നു ആക്ഷേപമുണ്ട്. രാമപുരം ടൗണിൽ നിന്നും ഐങ്കൊമ്പ് റൂട്ടിലേയ്ക്ക് കടക്കുന്ന ഭാഗത്തിൻ്റെ ഇരുവശത്തും എല്ലായിപ്പോഴും റോഡ് കയ്യേറി പാർക്കിംഗ് നിരന്തരം ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ടെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാറില്ല. ഇന്ന് (01/12/2021) രാവിലെ ഈ ഭാഗത്ത് ജീപ്പ് അലക്ഷ്യമായി പാർക്കു ചെയ്തു ഇതു വഴി കടന്നു വന്ന മാടുകളെ കയറ്റി വന്ന വാഹനത്തിനു പിഴ അടപ്പിച്ചുവെങ്കിലും റോഡു കയ്യേറിയ വാഹനങ്ങൾ പോലീസ് ശ്രദ്ധിച്ചതേ ഇല്ല എന്നും പരാതി ഉയർന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.