പാലാ : കുടുംബകോടതി വനിതാ ക്ലർക്കിനെ കയ്യേറ്റം ചെയ്തു. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പെൺവീട്ടുകാർക്ക് കോടതിയുടെ നിർദ്ദേശം കൈമാറാൻ എത്തിയപ്പോഴാണ് വനിതാ ക്ലർക്കിനെ കൈയ്യേറ്റം ചെയ്തത്.
പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടു കോടതി നിർദ്ദേശവുമായി ക്ലർക്ക് എത്തിയപ്പോഴാണ് സംഭവം.
പെൺകുട്ടി ജർമ്മനിയിൽ ആണ്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവ് അവിടെ നിന്നും മടങ്ങിയശേഷമാണ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തത്. ഇവരുടെ കുട്ടിയെ കുട്ടിയുടെ പിതാവിനെ കാണിക്കണമെന്ന് കുടുംബകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പെൺ വീട്ടുകാർ ഇതിനു തയ്യാറായില്ല. കോടതി നിർദ്ദേശം കൈപ്പറ്റാതെ ഇവർ മടക്കുകയും ചെയ്തതിനെത്തുടർന്നാണ് നോട്ടീസ് നടത്താൻ കോടതി ക്ലർക്ക് എത്തിയത്.
ആക്രമണത്തിന് നേതൃത്വം നൽകിയത് പെൺകുട്ടിയുടെ പിതാവ് ജെയിംസും സഹോദരൻ നിഹാലും ചേർന്നു കയ്യേറ്റം ചെയ്തുവെന്നു കാട്ടി വനിതാ ക്ലർക്ക് പോലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി. കയ്യേറ്റം ചെയ്യുന്ന വീഡിയോ സാ മൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവാഹമോചനം ആവശ്യപ്പെട്ട വ്യക്തി വീടു കാണിക്കാൻ വനിതാ ക്ലർക്കിനൊപ്പം ചെന്നതാണ് പ്രകോപനത്തിനു കാരണമെന്ന് പറയപ്പെടുന്നു. വാഹനത്തിലിരുന്ന ഇയാളോട് രൂക്ഷമായി സംസാരിക്കുന്ന ഭാഗവും വീഡിയോയിൽ കാണാം. ഇയാൾ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നതെന്നും പറയപ്പെടുന്നു. പാലാ കുടുംബ കോടതിയിലെ ക്ലർക്ക് റിൻസിയെയാണ് കയ്യേറ്റം ചെയ്തത്. സംഭവത്തിൽ കോടതി ജീവനക്കാർ പ്രതിഷേധിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.