കടനാട്: എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച തുക ഉപയോഗിച്ചു സ്ഥാപിച്ച കടനാട് - കാവുംകണ്ടം ട്രാൻസ്ഫോമർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്ന ഇരുനൂറിലധികം വീടുകൾ, ദൈവാലയം, പഞ്ചായത്ത്, മന്ദിരം സ്കൂൾ, ടൗൺ എന്നിവിടങ്ങളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമായി. മാണി സി കാപ്പൻ എം.എൽ.എ ഫണ്ടിൽനിന്നും 5 ലക്ഷം രുപ മുടക്കിയാണ് ട്രാൻ സ്ഫോർമർ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ രാജു അദ്ധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റിൽ അരഞ്ഞാണിപുത്തൻപുര, ജോർജ് നരിക്കാട്ട്, സിബി അഴകൻപറമ്പിൽ, റ്റോമി അരീപറമ്പ് ,ജോണി അഴകൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.