Subscribe Us



ഏറ്റുമാനൂർ ഹൈവേയിൽ ഭീതി സൃഷ്ടിച്ചു ചരക്കു വാഹനം ഓടിച്ചതായി പരാതി

പാലാ: രാത്രിയിൽ മറ്റു വാഹന യാത്രികരെ ഭീതിപ്പെടുത്തി വാഹനമോടിച്ചതായി പരാതി. ഇന്നു (23/12/2021) രാത്രി ഒൻപതു മണിയോടെയാണ് ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ അപകടകരമാം വിധം ചരക്ക് വാഹനം ഓടിച്ചത്. ഈ വാഹനം മറികടന്നു പോയ മറ്റൊരു വാഹനത്തിൻ്റെ ഡാഷ് ബോർഡ് ക്യാമറയിൽ ഭീതി സൃഷ്ടിച്ചു പായുന്ന ചരക്കു വാഹനത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞു. എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ ഈ വാഹനം ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ചു റോഡ് സൈഡിലേക്ക് മാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഈ സമയത്ത് ഇരുചക്ര വാഹനമോ സൈക്കിൾ യാത്രികരോ കാൽനടക്കാരോ ഉണ്ടെങ്കിൽ വലിയ ദുരന്തത്തിന് ഇടയാകുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് മറയ്ക്കും വിധം ക്രാഷ് ഗാർഡ് സ്ഥാപിച്ച നിലയിലാണ്. KL35K6937 എന്ന വാഹനമാണിതെന്നാണ് സംശയിക്കുന്നത്.

രാത്രി കാലങ്ങളിൽ ഇത്തരം ചരക്ക് വാഹനങ്ങൾ അമിത വേഗതയിൽ ഭീതി സൃഷ്ടിച്ചു പോകാറുണ്ടെന്നു പറയപ്പെടുന്നു. വേഗത നിയന്ത്രണ ക്യാമറകളൊന്നും ഇത്തരം വാഹനങ്ങൾ പരിഗണിക്കാറില്ല. മാസം തോറും വേഗത ലംഘിച്ചതിനുള്ള ഫൈൻ അടയ്ക്കുകയാണ് പതിവ്. നിരവധി ഫൈനുകൾ അടച്ചു ഇത്തരം വാഹനങ്ങൾ നിരത്തിൽ ഭീതി സൃഷ്ടിച്ചു ഓടിക്കുന്നതിനെതിരെ നടപടി എടുക്കണമെന്ന ആവശ്യമുയർന്നു കഴിഞ്ഞു.



Post a Comment

0 Comments