Subscribe Us



ഇനി സൗരോർജത്തിൻ്റെ കാലഘട്ടം: മാണി സി കാപ്പൻ

പാലാ: ഇനി സൗരോർജത്തിൻ്റെ കാലഘട്ടമാണെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പുരപ്പുര സൗരോർജ പദ്ധതിയുടെ പാലാ നിയോജകമണ്ഡലം തല ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്ത സാധ്യതകളാണ് സൗരോർജത്തിനുള്ളതെന്നും എം എൽ എ ചൂണ്ടിക്കാട്ടി.


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ അധ്യക്ഷത വഹിച്ചു. ബിജു ടി ബി തുണ്ടിയിൽ, എം സുശീലൻ, ബിഞ്ചു ജോൺ, എ ആർ സിന്ധു, റെയ്മോൾ പവിത്രൻ, കെ ആർ രാജൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments