Subscribe Us



കൊട്ടാരമറ്റത്ത് നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിക്കിടയിലേയ്ക്കു പാഞ്ഞുകയറി യുവതിക്കു ഗുരുതര പരുക്ക്

പാലാ: കൊട്ടാരമറ്റത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവതിക്കു പരിക്ക്. ഉച്ചയ്ക്കു 2.30 തോടെ കൊട്ടാരമറ്റം റൗണ്ടാനയ്ക്കു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിക്കിടയിലേയ്ക്കു പാഞ്ഞുകയറിയാണ് കാർ ഓടിച്ച യുവതിക്കു ഗുരുതര പരുക്കേറ്റത്. അതിരമ്പുഴ സ്വദേശിനി ഷീബാ മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ.
ഇതുവഴി വന്ന വാഗണാർ കാർ യുവതി ഓടിച്ചിരുന്ന അൽട്ടോ കാറിൽ തട്ടുകയും ഇതോടെ നിയന്ത്രണം വിട്ട അൽട്ടോ കാർ ഡിവൈഡറിനു മുകളിലൂടെ പാഞ്ഞ് ചെന്ന് അതുവഴി വന്ന ടിപ്പർ ലോറിയ്ക്കടിയിലേയ്ക്ക് പാഞ്ഞുകയറുകയുമായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാർ ഓടിച്ചിരുന്ന യുവതിയെ ഗുരുതര പരുക്കുകളോടെ അതുവഴി വന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ടിപ്പറിനടിയിൽ അകപ്പെട്ട കാർ ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുക്കുകയായിരുന്നു.

Post a Comment

0 Comments