ഇല്ലിക്കൽക്കല്ല്: ഇല്ലിക്കൽക്കല്ലിൻ്റെ അനന്തമായ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇല്ലിക്കൽക്കല്ലിൽ അനുവദിച്ച 75 ലക്ഷം രൂപയുടെ നവീകരണ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇല്ലിക്കൽക്കല്ലിൽ എത്തുന്ന സഞ്ചാരികളുടെ സൗകര്യാർത്ഥം ഡി ടി പി സി യുടെ നേതൃത്വത്തിൽ സ്ഥാപിച്ച റെയിലിംഗുകൾ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് എം എൽ എ വിലയിരുത്തിയത്. ഇല്ലിക്കൽക്കല്ലിൻ്റെ ടോപ്പിൽ എത്താൻ റെയിലിംഗുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾക്കു കൂടുതൽ സൗകര്യപ്രദവും ആയാസരഹിതവുമായി എത്താനുതകുംവിധം പരുക്കൻ കോൺക്രീറ്റ് ചവിട്ടുപടികൾ സ്ഥാപിക്കുമെന്നും എം എൽ എ അറിയിച്ചു. സുരക്ഷയ്ക്കും പരിസ്ഥിതിക്കും പ്രാധാന്യം നൽകിയുള്ള നവീകരണമാണ് ഇല്ലിക്കൽകല്ലിൽ ലക്ഷ്യമിടുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായിയുള്ള മൂന്നരക്കോടിയുടെ നിർദ്ദിഷ്ട വികസന പ്രവർത്തനങ്ങൾക്കു ഉടൻ തുടക്കം കുറിക്കുമെന്നും അറിയിച്ചു.
മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ, വൈസ് പ്രസിഡൻ്റ് മായാ അലക്സ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ, വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർമാരായ പി എൽ ജോസഫ്, റീന റിനോൾഡ്, ഷാൻ്റിമോൾ സാം, ജിൻസി ദാനിയേൽ, എൻ സി കെ മണ്ഡലം പ്രസിഡൻ്റ് ഉണ്ണി മുട്ടത്ത്, വിനോദ് വേരനാനി, താഹ തലനാട് എന്നിവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.