Subscribe Us



കേരളാ സിപിഎം നേതാക്കള്‍ക്ക് ബിജെപിയുടെ സ്വരം: ജി.ദേവരാജന്‍

കെ.റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഘര്‍ഷങ്ങളെ ക്കുറിച്ച് കേരളാ സിപിഎം നേതാക്കള്‍ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സ്വരമെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

കര്‍ഷക സമരത്തിന്‍റെ സമയത്ത് കരിനിയമങ്ങളെ ന്യായീകരിക്കുകയും എന്തുവിലകൊടുത്തും നിയമങ്ങള്‍ നടപ്പിലാക്കുമെന്നുമാണ് ബിജെപി നേതാക്കളും പ്രധാനമന്ത്രിയും ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. ഒടുവി ല്‍ അധികാരത്തിന്‍റെ അഹങ്കാര കാര്‍ക്കശ്യങ്ങളെ കര്‍ഷക ര്‍ സമരം ചെയ്തു തോല്‍പ്പിച്ചു. കെ.റെയിലിന്‍റെ കാര്യത്തി ല്‍ കേരളാ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും പറയുന്നതു എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നാണ്. കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങളുടെ അവസ്ഥയായിരിക്കും കെ.റെയിലിനും ഉണ്ടാവുക. പൌരത്വ നിയമത്തെ എതിര്‍ത്തുകൊണ്ട് രാജ്യമെമ്പാടും സമരം നടന്നപ്പോ ള്‍ സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നും ജവഹര്‍ലാ ല്‍ നെഹ്രു യൂണിവേഴ്സിറ്റി തീവ്രവാദികളുടെ കേന്ദ്രമാണെന്നുമാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും പറഞ്ഞത്. സമരം ചെയ്യുന്നവരെ “ആന്ദോളന്‍ ജീവികള്‍” എന്നാണു പ്രധാനമന്ത്രി പരിഹസിച്ചത്‌. കെ.റെയിലിനെതിരെ സമരം ചെയ്യുന്നവരെ “സമരജീവികള്‍” എന്ന് കേരളാ സിപിഎമ്മും പരിഹസിക്കുന്നു. ഇവിടെ കെ.റെയിലിനെതിരെ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്നും “സമരജീവികലാണെന്നും” സിപിഎം നേതാക്കള്‍ പറയുമ്പോ ള്‍ അവ ര്‍ ബിജെപിയുടെ വാക്കുകളാണ് ആവര്‍ത്തിക്കുന്നത്. സിംഗൂ ര്‍ നന്ദിഗ്രാം സമരത്തിലും ഇതേ പഴകി തേഞ്ഞ വാദങ്ങളാണ് ബംഗാള്‍ സിപിഎം മുന്നോട്ടു വച്ചിരുന്നത്.

കെ.റെയിലിനെക്കുറിച്ച് പൊതു സമൂഹത്തിനുള്ള ആശങ്കകള്‍ പരിഹരിക്കാ ന്‍ കഴിയുന്ന ഒരു വിശദീകരണവും നല്‍കാ ന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. അലൈന്‍മെന്റിനെക്കുറിച്ചും ബഫ ര്‍ സോണിനെക്കുറിച്ചും നഷ്ടപരിഹാരത്തെക്കുറിച്ചും കെ.റെയില്‍ അധികാരികളും മന്ത്രിമാരും വിഭിന്ന സ്വരത്തിലാണ് സംസാരിക്കുന്നത്. ആശങ്കാകുലരായ ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍ അവരെ പരിഹസിക്കുകയും പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഇടതുനയങ്ങള്‍ക്ക്  യോജിക്കാത്തതുമാണെന്നും ദേവരാജ ന്‍ കുറ്റപ്പെടുത്തി.

Post a Comment

0 Comments