പാലക്കാട്: സോഷ്യൽ മീഡിയ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻ്റായി റഹിം ഒലവക്കോട്, (ഇന്ത്യൻ പീപ്പിൾ ടീവി ), സംസ്ഥാന ജനറൽ സെക്രട്ടറിയായി എബി ജെ ജോസ് (പാലാ ടൈംസ്), സംസ്ഥാന ട്രഷററായി രജനീഷ് എസ് (വിസ്മയ ന്യൂസ്), വൈസ് പ്രസിഡന്റ്മാരായി വിൻസ് മാത്യു (കർമ്മ ന്യൂസ്), ജയകുമാർ ശിവദാശാൻ (മേഘദൂത് ഓൺലൈൻ ന്യൂസ്), ജോയിൻ്റ് സെക്രട്ടറിമാരായി ഹക്കിം മാവണ്ടിയൂർ (മലയാളം ടെലിവിഷൻ), കെ വിനോദ് (നേർമലയാളം) എന്നിവരെ തിരഞ്ഞെടുത്തു. കേരള ജേർണലിസ്റ്റ് യൂണിയന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
കേരളത്തിലെ സോഷ്യൽ മീഡിയാ ജേർണലിസ്റ്റുകകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ക്ഷേമ പ്രവർത്തനങ്ങൾ നടത്താനുമാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി സർക്കാരും വിവിധ സർക്കാർ, സർക്കാർ ഇതര ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കും.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിക്കാട്ടി സമൂഹത്തിൻ്റെ നന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ സംഘടനയുടെ നടപ്പാക്കും. രാജ്യസ്നേഹം, ദേശാഭിമാനം, ദേശീയോദ്ഗ്രഥനം, രാജ്യത്തിൻ്റെ ഐക്യം, അഖണ്ഡത, മത സൗഹാർദ്ദം, മതേതരത്വം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാവും സംഘടന പ്രവർത്തിക്കുക.
സോഷ്യൽമീഡിയാ ജേർണലിസ്റ്റുകളുടെ തൊഴിൽ പരിരക്ഷ, ക്ഷേമനിധി, ഇൻഷ്വറൻസ് പരിരക്ഷ എന്നിവയ്ക്കായി പ്രവർത്തിക്കുകയും അവ നടപ്പാക്കി കഴിയുമ്പോൾ പരമാവധി ആളുകൾക്കു ഈ സഹായങ്ങൾ എത്തിക്കാൻ പ്രവർത്തിക്കുകയും ചെയ്യും.
സോഷ്യൽ മീഡിയാ ജേർണലിസ്റ്റുകളുടെ എല്ലാവിധത്തിലുമുള്ള പുരോഗതി, നിയമ സഹായം തുടങ്ങിയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.