കോട്ടയം : തൊഴിൽ മേഖല വിൽപ്പനച്ചരക്കാക്കി മാറ്റിയ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ എൽ സി ) സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ പറഞ്ഞു. എൻ എൽ സി ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ സി പി സംസ്ഥാന സെക്രട്ടറി റ്റി വി ബേബി അദ്ധ്യക്ഷത വഹിച്ചു.
എൻ എൽ സി ജില്ലാ പ്രസിഡന്റായി റഷീദ് കോട്ടപ്പിള്ളിയെ നോമിനേറ്റ് ചെയ്തുകൊണ്ടുള്ള കത്ത് സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ റഷീദ് കോട്ടപ്പിള്ളിക്ക് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റുമാരായി ഗോപി ദാസ്, പി സി ഫിലിപ്പ് എന്നിവരേയും ട്രഷററായി ജോർജിനേയും സെക്രട്ടറിമാരായി അജീഷ് കുമാർ, മാണി വർഗ്ഗീസ് എന്നിവരേയും സംസ്ഥാന നിർവ്വാഹക സമിതിയംഗമായി അനിൽ കുമാറിനേയും യോഗം തെരഞ്ഞെടുത്തു.
എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, എൻ സി പി സംസ്ഥാന നിർവ്വാഹക സമിതിയംഗം പി ഓ രാജേന്ദ്രൻ, എൻ സി പി ജില്ലാ സെക്രട്ടറിമാരായ ബാബു കപ്പക്കാലാ, അഭിലാഷ് ശ്രീനിവാസൻ, മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി റ്റി മധു, എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, എൻ എൽ സി മുൻ ജില്ലാ പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ എന്നിവർ സംസാരിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.