Subscribe Us



വിദ്യാർത്ഥികൾക്കു ദുരിതം വിതച്ച് അനധികൃത വാഹന പാർക്കിംഗ്

പാലാ: സ്കൂൾ തുറന്നതോടെ മാർത്തോമ്മാ ചർച്ച് റോഡിൽ ഗതാഗത തടസ്സം രൂക്ഷമായി. നഗരസഭാ റോഡായതിനാൽ ഈ ഭാഗത്ത് വീതി കുറവാണ്. രാവിലെ വിദ്യാർത്ഥികളെ കൊണ്ടുവരാനും വൈകിട്ടു കൊണ്ടുപോകാനും മാതാപിതാക്കൾ എത്തുമ്പോൾ തിരക്ക് കൂടും. വീതി കുറഞ്ഞ ഈ റോഡിൻ്റെ ഇരുവശത്തും ബൈക്കുകളും കാറുകളും രാവിലെ മുതൽ പാർക്കു ചെയ്യുന്നതിനാൽ ഗതാഗത തടസ്സം രൂക്ഷമായി. കാൽനടയായി വരുന്ന വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഇതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്. ഈ റൂട്ടിലുള്ള വ്യാപാര സ്ഥാപനങ്ങളിലേയ്ക്കു കൊണ്ടുവരുന്ന സാധനങ്ങൾ തിരക്കുള്ള സമയം റോഡിൽ വാഹനം പാർക്കു ചെയ്തു ഇറക്കുന്നതും ഗതാഗത തടസ്സം രൂക്ഷമാക്കുന്നു. നേരത്തെ ഈ റൂട്ടിലെ ഇത്തരം പാർക്കിംഗുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇപ്പോൾ അധികൃതർ ശ്രദ്ധിക്കാതെ വന്നതോടെ അനധികൃത പാർക്കിംഗ് രൂക്ഷമാകുകയായിരുന്നു. 

ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ജനവേദി ആവശ്യപ്പെട്ടു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. അനൂപ് ചെറിയാൻ, ബിനു പെരുമന, ജസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments