പാലാ: പാലാ മുനിസിപ്പാലിറ്റി മുൻ കൗൺസിലർ ജോയി മരുതോലി (അഗസ്റ്റ്യൻ ചാണ്ടി - 62) നിര്യാതനായി. അർബുദ ബാധയെത്തുടർന്നു ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
പാലാ നഗരസഭ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, പാലാ രൂപതയുടെ മുൻ പാസ്റ്ററൽ കൗൺസിൽ അംഗം, ളാലം പുത്തൻപള്ളിയിൽ കാലങ്ങളോളം ട്രസ്റ്റി, അമലോത്ഭവ മാതാവിൻ്റെ കുരിശുപള്ളിയിലെ തിരുന്നാളിൻ്റെ കൺവീനർ , കേരള കോൺഗ്രസ്സ് ( എം ) മണ്ഡലം സെക്രട്ടറി തുടങ്ങി സാമൂഹ്യ - രാഷട്രീയ - സാംസ്ക്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ജോയി.
എളിമയുടെയും സ്നേഹത്തിന്റെയും പ്രതീകമായി പാലായിൽ വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ കർഷകൻ കൂടിയായിരുന്നു അദ്ദേഹം.
സംസ്ക്കാരം നാളെ തിങ്കളാഴ്ച്ച (04/07/2022) സെൻ്റ് ജോർജ് പുത്തൻ പള്ളിയിൽ നടക്കും.സംസ്ക്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഭവനത്തിൽ ആരംഭിക്കും.
ഭൗതിക ശരീരം പുത്തൻപള്ളിക്കുന്നിലെ സ്വവസതിയിൽ എത്തിച്ചു. ജോയിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.