Subscribe Us



പാലാ ടൗണിൽ വൈദ്യുതി പോസ്റ്റിൽ തീപിടുത്തം; നിത്യസംഭവമെന്ന് വ്യാപാരികൾ

പാലാ: പാലാ മുനിസിപ്പൽ കോംപ്ലെക്സിനു മുന്നിലെ വൈദ്യുതി പോസ്റ്റിൽ തീപിടുത്തം. തീപിടുത്തത്തെത്തുടർന്നു ടൗണിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 7.15 ഓടു കൂടിയാണ് സംഭവം.

വിവരമറിഞ്ഞെത്തിയ ഫയർ ആൻ്റ് റെസ്ക്യൂ ടീം തീയണച്ചു. ഈ വൈദ്യുതി പോസ്റ്റിൽ തീപിടുത്തം സ്ഥിരമാണെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. കേബിളുമായി വൈദ്യുതി ലൈൻ ബന്ധിപ്പിക്കുന്ന ബോക്സ് സ്ഥാപിച്ച ശേഷമാണ് തീപിടുത്തമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വകുപ്പ് അധികൃതർ എത്തി നടപടികൾ സ്വീകരിച്ചു. 

Post a Comment

0 Comments