Subscribe Us



ഭരണമുന്നണിയിലെ വനിതാ സംഘടനകൾ ഭരണമുന്നണിക്കെതിരെ സമരം നടത്തിയത് കൗതുകമായി

പാലാ:  കോവിഡ് കാലത്ത് അടച്ചിടേണ്ടി വന്ന പാലാ നഗരസഭയുടെ കീഴിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കുവാൻ നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി ഭരണമുന്നണിയിലെ വിവിധ വനിതാ സംഘടനകൾ ഭരണമുന്നണിക്കെതിരെ സമരവുമായി രംഗത്തുവന്നു. യു ഡി എഫ് കൗൺസിലർ നടത്തുന്ന സമരത്തിന് ബദലായിട്ടു നടത്തിയ സമരമാണ് സെൽഫ് ഗോളാകുന്നത്. 

വർക്കിംഗ് വിമൻസ് ഹോസ്റ്റൽ തുറക്കാൻ നടപടിയെടുക്കാൻ ഉത്തരവാദിത്വപ്പെട്ട ഭരണ സമിതിയിൽപ്പെട്ടവർ തന്നെ സമരവുമായി രംഗത്തിറങ്ങിയത് കൗതുകമായി. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ തുറക്കാതിരുന്നിട്ട് മാസങ്ങളായെങ്കിലും നടപടി സ്വീകരിക്കാത്തവർ ഇപ്പോഴെങ്കിലും രംഗത്തിറങ്ങിയത് നന്നായെന്നാണ് പ്രതിപക്ഷം പറയുന്നത്. 

അതേ സമയം സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാതെ ബാലിശമായ ആവശ്യം ഉയർത്തി 100 വനിതകൾക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കാവുന്ന മൂന്നു നിലകളോടുകൂടിയ ഹോസ്റ്റൽ കെട്ടിട സമുച്ചയം മൂന്ന് കുട്ടികൾ മാത്രമുള്ള അംഗൻവാടിക്കായി വിട്ടുകൊടുക്കണമെന്നുള്ള ചില കേന്ദ്രങ്ങളുടെ ആവശ്യം ബാലിശമാണെന്ന് കേരള വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗം പെണ്ണമ്മ ജോസ്ഥ് പറഞ്ഞു. മീനച്ചിൽ താലൂക്കിലെ ഏക വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ ഇതു മാത്രവുമാണ്. ഈ കെട്ടിടത്തിൽ മറ്റു സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചാൽ വനിതാ ഹോസ്റ്റലായി പ്രവർത്തിപ്പിക്കാനാവില്ല. വിവിധ വനിതാ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും ഹോസ്റ്റലിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പെണ്ണമ്മ ജോസഫ്‌. കൗൺസിലർ ലീനാ സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബെറ്റി ഷാജു, ബിജി ജോജോ, നീന ചെറുവള്ളി, മായാപ്രദിപ്, മീനു ചാൾസ്, നിർമ്മല മണി, ലിസമ്മ ബോസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments