Subscribe Us



രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരെ ബോധപൂർവ്വം വിസ്മരിക്കുന്നത് ചെറുക്കണം: സി ടി രാജൻ

രാമപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാംസ്കാരിക മൂല്യങ്ങൾക്കും വേണ്ടി ജീവിതം ത്യജിക്കുകയും പോരാട്ടം നടത്തുകയും ചെയ്തവരെ ഫലകങ്ങളിൽ നിന്നും അടയാളങ്ങളിൽ നിന്നും അടർത്തിമാറ്റാനും വിസ്മരിക്കാനും ശ്രമിക്കുന്ന ഭരണകൂടം ഇന്ത്യ ഭരിക്കുമ്പോൾ അവർക്കെതിരെ പോരാടാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സി ടി രാജൻ ആവശ്യപ്പെട്ടു. രാമപുരത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു തെരുവേൽ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി റോബി ഊടുപുഴയിൽ മുഖ്യപ്രഭാഷണം നടത്തി. ബിജു കീലത്ത്,ലിജോ ഇരുമ്പൂഴി, സ്റ്റെനി എസ് വരളിക്കര,നിക്സൺ കരോട്ടൂഴുന്നാലിൽ,ജോമിറ്റ് ജോൺ,ജോർജി സജി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments