Subscribe Us



ക്വിറ്റിന്ത്യാ ദിനം ജനാധിപത്യ സംരക്ഷണ ദിനമായിആചരിച്ചു

കോട്ടയം: കേന്ദ്ര ഗവൺമെൻറിൻറെ ജനാധിപത്യവിരുദ്ധവും, കർഷകദ്രോഹ നടപടികൾ കും എതിരെ  ജനതാദൾ എസ് ക്വിറ്റിന്ത്യാ ദിനത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഗാന്ധി സ്ക്വയറിൽ  ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ എടുത്തു. രാജ്യത്തിൻറെ ഫെഡറൽ സംവിധാനവും, ഭരണഘടന തത്വങ്ങളെയും തകർക്കുന്ന നിലപാടാണ്  നരേന്ദ്ര മോദി ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന്  ജില്ലാ പ്രസിഡൻറ് എം ടി കുര്യൻ കുറ്റപ്പെടുത്തി, കേന്ദ്ര വൈദ്യുത ബിൽ, സഹകരണ നിയമം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

'ക്വിറ്റ് മോഡി' എന്ന മുദ്രാവാക്യമുയർത്തി ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ  ജനാധിപത്യ സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ ജനതാദൾ നേതാക്കളായ കെ എസ് രമേശ് ബാബു, ഡോ. തോമസ് സി കാപ്പൻ, സജീവ് കറുകയിൽ, ടോണി കുമരകം, പി.ജി പ്രഭ, രാജേഷ് ചെങ്ങളം, സാജൻ കോട്ടയം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments