Subscribe Us



പാലായിൽ പൊതുമരാമത്ത് വകുപ്പ് മരണവ്യാപാരം നടത്തുന്നതായി ആക്ഷേപം

പാലാ: പാലായിൽ പൊതുമരാമത്ത് വകുപ്പ് മരണവ്യാപാരിയായി മാറുകയാണെന്ന് ആക്ഷേപമുയരുന്നു.  മുൻകാലങ്ങളെ അപേക്ഷിച്ച് പാലായിൽ വഴിയിൽ മരണമടയുന്നവരുടെയും പരിക്കുപറ്റുന്നവരുടെയും കണക്കുകളാണ് ഈ ആക്ഷേപത്തിന് കാരണം.

ഇന്നലെ രാത്രി ഇടപ്പാടി കുന്നേമുറിയിൽ ഓട്ടോയിൽ കെഎസ് ആർ ടി സി ബസ്സിടിച്ച് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിലും പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥയാണെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. അപകടം നടന്ന സ്ഥലത്ത് റോഡിൽ മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിക്കാതെ നിരവധി കോൺക്രീറ്റ് സ്ലാബുകളാണ് നിരത്തിയിട്ടിരിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിട്ടാണ് സ്ലാബുകൾ വാർത്തതെങ്കിലും മാസങ്ങളായി അപകടാവസ്ഥയിൽ റോഡിൽ കിടക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഓട നിർമ്മിക്കുന്നതിനായി എടുത്ത മണ്ണ് റോഡിൽ കൂട്ടിയിട്ടിരുന്നത് അപകടങ്ങൾ തുടർച്ചയായതോടെ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. രാത്രിയിൽ കാണാൻ കഴിയുംവിധം ഒരു മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല. 
ഇന്നലെ അപകടത്തിൽപ്പെട്ട ഓട്ടോ ഓടിച്ചിരുന്ന സുധീഷ് പറയുന്നത് കെ എസ് ആർ ടി സി ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാൽ കണ്ണിൽ ശക്തമായ വെളിച്ചം കയറുകയും പിന്നീട് എന്താണ് സംഭവിച്ചതെന്നറിയത്തില്ലെന്നുമാണ്. 
സ്ലാബ് കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തായിരുന്നു ഇതും. കണ്ണിൽ ശക്തമായ വെളിച്ചം അടിച്ചപ്പോൾ ഓട്ടോ ഇടതു സൈഡിലേയ്ക്ക് വെട്ടിക്കുകയും സ്ലാബിൽ തട്ടി നിയന്ത്രണം വിട്ട ഓട്ടോ എതിർദിശയിലേക്ക് നീങ്ങിയപ്പോൾ ബസ് ഇടിക്കുകയും ചെയ്തതാവാനാണ് സാധ്യത. ഈ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിലും മറ്റു മൂന്ന് പേർ ഗുരുതരാവസ്ഥയിലും ചികിത്സയിലുമാണ്.

കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ വിയോധിക ലോറി കയറി മരിച്ചത് സീബ്രാലൈൻ വരയ്ക്കാത്തതിനെത്തുടർന്നായിരുന്നു. ഏതാനും വർഷം മുമ്പ് കാർഷിക വികസന ബാങ്കിനു മുന്നിൽ റോഡിലെ കുഴിയിൽ സ്കൂട്ടർ ചാടി റോഡിൽ വീണു സ്ത്രീ മരിച്ചതും പൊതുമരാമത്തിൻ്റെ ഗുരുതരമായ അനാസ്ഥയായിരുന്നു. പാലാ പൊൻകുന്നം റൂട്ടിലും പാലാ തൊടുപുഴ റൂട്ടിലും നിരന്തരം അപകടങ്ങൾ പെരുകിയിട്ടും പൊതുമരാമത്ത് വകുപ്പ് ഉറക്കം നടിക്കുകയാണ്. 
മുൻ കാലത്ത് റോഡപകടങ്ങൾ ഉണ്ടായാൽ ഉടനടി പരിഹാരം കാണുമായിരുന്നു. എന്നാൽ ഓരോ അപകടങ്ങളും മരണങ്ങളും നടക്കുമോൾ മരണത്തിൻ്റെ വ്യാപാരികൾ പൊട്ടിച്ചിരിക്കുകയാണെന്നാണ് പൊതുവിലുള്ള ആക്ഷേപം. 

Post a Comment

0 Comments