പാലാ: ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി. മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി .സംസ്കാരം നാളെ (11/06/2026) വ്യാഴാഴ്ച 11.30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും .ഭാര്യ: ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ.
മക്കൾ: ലിജോ (കൂൾകെയർ, പാലാ,പൊൻകുന്നം), ലിജി (തീക്കോയി സഹകരണ ബാങ്ക്), ലിറ്റി (എരുമേലി സർവീസ് സഹകരണ ബാങ്ക്).
മരുമക്കൾ: സെൽമി കുളത്തിനാൽ (ജിയോവാലി) ബെന്നി (ചിറക്കൽ,ബിസിനസ്, തീക്കോയി), സോജൻ ജേക്കബ് (കൂർക്കകാലയിൽ,എരുമേലി)
സഹോദരങ്ങൾ: പരേതയായ ഗ്രേസി, മത്തായി, അന്നമ്മ, മേരി, പരേതനായ ജോസഫ്, റോസമ്മ, ലീലാമ്മ, ബേബി.
എൻ ജെ തോമസിൻ്റെ നിര്യാണത്തിൽ മന്ത്രി മോൻസ് ജോസഫ്, എം പി മാരായ ജോസ് കെ മാണി, ആൻ്റോ ആൻ്റണി, പി സന്തോഷ്കുമാർ, കെ ഫ്രാൻസിസ് ജോർജ്, എം എൽ എ മാരായ മാണി സി കാപ്പൻ, അഡ്വ എം ജെ സെബാസ്റ്റ്യൻ, പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം എന്നിവർ അനുശോചിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.