Subscribe Us



കൈതാങ്ങുമായി പാലാ ലയൺസ് ക്ലബ്ബ്

പാലാ: കോവിഡ് പ്രതിസന്ധിയിൽ കൈതാങ്ങുമായി പാലാ ലയൺസ് ക്ലബ്ബ് രംഗത്ത്. ലയൺസ് ക്ലബ് പാലായുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച കോവിഡ് പ്രതിരോധ സാമഗ്രികൾ പാലാ ജനറൽ ആശുപത്രിക്കു സംഭാവന ചെയ്തു. സർജിക്കൽ, എൻ 95 മാസ്കുകൾ, സാനിറ്റൈസർ, ബെഡ് ഷീറ്റുകൾ മുതലായവയാണ് സംഭാവന ചെയ്തത്. ഇവ മാണി സി കാപ്പൻ എം എൽ എ ആശുപത്രി ആർ എം ഒ ഡോ സോളി, ഡോ രാജേഷ് എന്നിവർക്കു കൈമാറി. മാഗി മേനാംപറമ്പിൽ, വി എസ് രാധാകൃഷ്ണൻ, തോമസ് കിഴക്കേക്കര, ജോയ് പ്ലാത്തോട്ടം, ജോമോൻ കുറ്റിയാങ്കൽ, എബ്രാഹം പാലക്കുടിയിർ എന്നിവർ

 പങ്കെടുത്തു.

Post a Comment

0 Comments