രാമപുരം: രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ ബിബിഎ ഏവിയേഷൻ ആഡ് ഓൺ പ്രോഗ്രാം ആരംഭിച്ചു. എയർപോർട്ട് മാനേജ്മെൻറ്, ക്യാബിൻ ക്രൂ മാനേജ്മെൻറ്, ലോജിസ്റ്റിക്സ് മാനേജ്മെൻറ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തി ആണ് ഏവിവേഷൻ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇൻഡിഗോ എയർലൈൻസിന്റെ പൈലറ്റ് സീനിയർ ക്യാപ്റ്റൻ ഹരീഷ് എബ്രഹാം നിർവഹിച്ചു.
ശങ്കരാ എവിയേഷൻ അക്കാദമി മാനേജിംഗ് പാർട്ണർ ജിന്ത്യ ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ലിൻസി ആൻ്റണി, രാജീവ് കൊച്ചുപറമ്പിൽ, പ്രകാശ് ജോസഫ്, റോയി ജോർജ്, ധന്യ എസ് നമ്പൂതിരി, ഫാ. ബോബി ജോൺ,അമലു പീയൂസ്, മീര എലിസബത്ത്, രമ്യ, ബിനു ജോർജ് എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആരംഭിച്ച ബിബിഎ ഏവിയേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം ക്യാപ്റ്റൻ ഹരീഷ് എബ്രഹാം നിർവഹിക്കുന്നു ഫാ. ബർക്കുമാന്‍സ് കുന്നുംപുറം, ഡോ. റെജി മേക്കാടൻ ശ്രീമതി ജിന്ത്യാ ശിവദാസ്, ഫാ. ജോസഫ് ആലഞ്ചേരി ലിൻസി ആൻ്റണി എന്നിവർ സമീപം
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.