പാലാ: കൊറോണക്കാലത്തു തുടക്കംകുറിച്ച ഇരുപത്തിരണ്ടു പേരടങ്ങുന്ന ഒരു സന്നദ്ധസംഘടനയാണ് കല - ആസ്വാദക സംഘം കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി മേവട (KAS). കലയെ പ്രോത്സാഹിപ്പിക്കുകയം കലാകാരന്മാരെ സഹായിക്കുകയും ചെയ്യുകയെന്ന ഉദ്ദേശമായിരുന്നെങ്കിലും കാസിന്റെ പ്രവർത്തി സമൂഹത്തിനുകൂടി പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ ഒരു ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്‌തു പ്രവർത്തനമാരംഭിച്ചു.
അവയവദാനം ഒരു മഹത്തായ പ്രവർത്തിയാണെന്നുള്ള സന്ദേശം സാധാരണക്കാരിലേക്കെത്തിക്കുകയാണ് ലക്ഷ്യമാക്കുന്നത് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ് ഓർഗനൈ സേഷനുമായി (K-SOTTO) സഹകരിച്ചു അവയവദാന ബോധവത്കരണ ക്യാമ്പും രജിസ്ട്രേഷൻ ഡ്രൈവും ജൂലൈ 20- ഞായറാഴ്‌ച മേവട ഗവൺമെൻ്റ് എൽ പി സ്‌കൂളിൽ നടത്തപ്പെടുകയാണ്. അവയവക്കച്ചവട മാഫിയകൾ തഴച്ചുവളരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരുടെ ആശങ്കകൾ അകറ്റുവാനും സമൂഹത്തിൽ പ്രചരിക്കുന്ന മിഥ്യാധാരണകളും ഭയവും മാറ്റുവാനും മരണാനന്തരം അനേകരിലൂടെ നാം ജീവിക്കുന്നുവെന്ന തിരിച്ചറിവുണ്ടാക്കുവാനുമുള്ള ശ്രമമാണ് ഞങ്ങളുടേത്.
ചടങ്ങിൻ്റെ ഉദ്ഘാടനം ചീഫ് വിപ്പ് പ്രൊ: എൻ ജയരാജ് നിർവ്വഹിക്കുന്നു, ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവ്വഹിക്കും
മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സന്തോഷ് മേവട, ബാലു മേവട, ബിജു കുഴുമുള്ളിൽ, ബേബി മേ വിട എന്നിവർ പങ്കെടുത്തു
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.