Subscribe Us



താലൂക്ക് ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ് 22 ന്; ഇടതുപാനലിലെ ഏഴു പേർ ജില്ലാ ലൈബ്രറി കൗൺസിലേയ്ക്ക് എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടു

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് 22 ന് രാവിലെ 10 മുതൽ രണ്ടു വരെ പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 

താലൂക്ക് എക്സിക്യൂട്ടീവിലെ 9 സ്ഥാനങ്ങളിലേയ്ക്കാണ് മത്സരം നടക്കുന്നത്. 

നിലവിലെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് (ജയ്ഹിന്ദ് പബ്ളിക് ലൈബ്രറി, ഉഴവൂർ), വൈസ് പ്രസിഡൻ്റ് അഡ്വ സണ്ണി ഡേവിഡ് ( വിജയോദയം ലൈബ്രറി, പാലാ), സെക്രട്ടറി റോയി ഫ്രാൻസീസ് ( മുനിസിപ്പൽ ലൈബ്രറി, പാലാ) എന്നിവർ  ഇടതുപക്ഷം നയിക്കുന്ന ലൈബ്രറി സാംസ്കാരിക സമിതിയുടെ കീഴിൽ വീണ്ടും മത്സരിക്കുന്നുണ്ട്. സി കെ ഉണ്ണികൃഷ്ണൻ, എബ്രാഹം ജോസഫ്, കെ ആർ പ്രഭാകരൻ പിള്ള, ബൈജു സി എസ്, ബിന്ദു ഗിരീഷ്, രാജൻ മുണ്ടമറ്റം എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ. 

നിലവിലെ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് വീണ്ടും ജില്ലാ ലൈബ്രറി കൗൺസിലിലേയ്ക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടതു പാനലിലെ രമേഷ് ബി വെട്ടിമറ്റം, ജോൺസൺ പുളിക്കീൽ, ബൈജു പുതിയിടത്ത്ചാലിൽ, കെ ജെ ജോൺ, കെ എസ് രാജു, സൈഫിമോൾ ഐ എ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments