Subscribe Us



പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി; ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ, നിലവിൽ പത്ത് പേർ രംഗത്ത്

പാലാ: പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി. മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. മൂന്നിലും സ്വതന്ത്രൻ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാണി സി കാപ്പൻ്റെ നേതൃത്വത്തിലുള്ള കേരള ഡെമോക്രാറ്റിക് പാർട്ടി നിലവിൽ യു ഡി എഫിൽ ഘടകകക്ഷിയാണെങ്കിലും പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടല്ല മാണി സി കാപ്പൻ മത്സര രംഗത്ത് ഉള്ളത്. മറ്റൊരു സീറ്റ് കൂടി ചോദിച്ചിരുന്നുവെങ്കിലും യു ഡി എഫ് അനുവദിച്ചു നൽകിയിരുന്നില്ല. കാപ്പനൊപ്പം സന്തോഷ് ജോസഫ്, മാണി സി കാപ്പൻ്റെ ഭാര്യ ആലീസ്, സി ജി രഘു എന്നിവരാണ് സ്വതന്ത്രന്മാരായി രംഗത്തുള്ളത്.

സന്തോഷ് (ബഹുജൻ സമാജ് പാർട്ടി), റോണി ജോസ് (ആം ആദ്മി പാർട്ടി) എന്നിവർക്കു പുറമേ കേരളാ കോൺഗ്രസ് (എം) ഡമ്മി സ്ഥാനാർത്ഥിയായി ജോർജുകുട്ടി ജേക്കബ്, ബി ജെ പി ഡമ്മി സ്ഥാനാർത്ഥിയായി ജയസൂര്യൻ എസ് എന്നിവരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. 

കേരളാ കോൺഗ്രസ് (എം) ചെയർമാനായ ജോസ് കെ മാണി മൂന്ന് സെറ്റ് പത്രികകൾ സമർപ്പിച്ചപ്പോൾ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റായ ഷോൺ ജോർജ് രണ്ടു സെറ്റ് പത്രികളാണ് നൽകിയിട്ടുള്ളത്.

Post a Comment

0 Comments