കൊച്ചിടപ്പാടി: ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക. കൊച്ചിടപ്പാടി- കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്നതും വാഹനങ്ങൾ കടന്നു പോകുന്നതുമായ വഴിയാണിത്. വെട്ടിമാറ്റാത്തതിനെത്തുടർന്നു മുൻ കാലങ്ങളിൽ പഴുത്ത ചക്കയും കേടുപാടുകൾ സംഭവിച്ചതും ഉണങ്ങിയതുമായ ശിഖരങ്ങൾ റോഡിലേയ്ക്ക് വീണിട്ടുണ്ട്. അന്നൊക്കെ ആ സമയങ്ങളിൽ ആരും കടന്നു പോകാത്തതുമൂലം അപകടമുണ്ടായിട്ടില്ല. ആ ആനുകൂല്യം എപ്പോഴും ലഭിക്കണമെന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വ്യക്തിയുടെ പുരയിടത്തിലെ മരത്തിലെ ശിഖരങ്ങൾ തൻ്റെ പുരയിടത്തിലേയ്ക്ക് വളർന്നു പുരയിടം വൃത്തികേടാകുകയും ചില്ലകൾ വീണുനാശമുണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമീപവാസിയായ എബി ജെ ജോസ് നഗരസഭാ സെക്രട്ടറിയ്ക്ക് പരാതിക്കും നൽകിയിട്ടുണ്ട്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.