Subscribe Us



ഓട്ടോറിക്ഷ ഇടിച്ച് ഒരാൾക്ക് പരിക്ക്; ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ, അപകടശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു

പൂവരണി: ചരള ജംഗ്ഷനിൽ ഓട്ടോ ഇടിച്ച് ഒരാളുടെ കാലിന് ഗുരുതര പരിക്ക്. സംഭവം രാത്രി 7.30 നാണ് സംഭവം. ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പരാതിപ്പെട്ടു. അപകടത്തിനു ശേഷം ഡ്രൈവർ സംഭവസ്ഥലത്തു നിന്നും രക്ഷപെട്ടു. 

അപകടത്തിനിടയാക്കിയ ഓട്ടോ ഡ്രൈവർ സ്ഥിരം ശല്യക്കാരനെന്ന് പരാതിക്കുണ്ടെന്ന് മീനച്ചിൽ പഞ്ചായത്ത് അധികൃതരും പറഞ്ഞു.

അപകടത്തെത്തുടർന്നു പരുക്കേറ്റ തോടനാൽ  വലിയ പുരയ്ക്കൽ രഘുവിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിക്ക ദിവസവും രാവിലെ മുതൽ മദ്യപിച്ചാണ് ഡ്രൈവർ ഓട്ടോ ഓടിക്കുന്നതെന്ന നാട്ടുകാരുടെ ആരോപണമെന്നും  നടപടി വേണമെന്നും  മീനച്ചിൽ പഞ്ചായത്ത് അധികൃതർ പാലാ പൊലീസിനോടാവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പാലാ പോലീസ് അപകടത്തിനിടയാക്കിയ ഓട്ടോ കസ്റ്റഡിയിൽ എടുത്തു.

Post a Comment

0 Comments