പാലാ: പാലാ ബൈപ്പാസിൻ്റെ ദൂരം എത്രയെന്നു ചോദിച്ചാൽ ആർക്കും കൃത്യമായ ഉത്തരമില്ലായിരുന്നു. പൊതുമരാമത്ത് വകുപ്പും കൃത്യമായ ഉത്തരം നൽകിയിട്ടുമില്ല.
ദൂരമെത്രെ എന്നു ചോദിക്കാൻ ആളുകൾ ഏറെ ഉണ്ടെങ്കിലും അത് കണ്ടെത്താൻ ഇന്നേവരെ തയ്യാറായില്ല. എന്നാൽ ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായി. മുൻ നഗരസഭാ കമ്മീഷണറും സാമൂഹ്യ നിരീക്ഷകനുമായ രവി പാലായാണ് ഈ ചോദ്യത്തിന് ഉത്തരം ഇന്നലെ (13/03/2022) കണ്ടെത്തി.
രവി പാലായുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇനി പാലാ ബൈപ്പാസിൻ്റെ ദൂരം എത്ര എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടാവൂ.
രവി പാലായുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു.
വളരെക്കാലമായ ഒരാഗ്രഹമായിരുന്നു പാലായുടെ ഏറ്റവും വലിയ അഭിവൃദ്ധിക്കു കാരണമായ ഇനിയും കാരണമാകുന്ന ബൈപ്പാസ് റോഡിൻ്റെ ആകെ നീളം ഒന്ന് അളന്ന് നിശ്ചയിച്ചു കാണണമെന്ന്. കാരണം പലരും പലവിധത്തിൽ പറയും.3 കിലോമീറ്ററോളം വരും;ഉദ്ദേശം രണ്ടേമുക്കാൽ കിലോമീറ്റർ വരും;ഏതാണ്ട് 3 കിലോമീറ്റർ മിച്ചം വരും എന്നിങ്ങനെ.
ഇന്ന് 13 മാർച്ച് 2022 ഞായറാഴ്ച. നല്ല ചൂട്, 36 ഡിഗ്രിയോളം വരും; വെയിലാറട്ടെ! തന്നെക്കാൾ നീളം തൻ്റെ പിറകിലെ നിഴലിനു വരുമ്പോൾ നടക്കാനിറങ്ങാമെന്നു പഴമൊഴി. അഞ്ചര മണി കഴിയുന്നു. അല്പം വാടക കൊടുത്തിട്ടാണെങ്കിലും ഒരു പുതിയ റോഡോമീറ്റർ സംഘടിപ്പിച്ചു.
കൃത്യം 6 മണിക്ക് തൊടുപുഴ റോഡിലെ KCസ ബാസ് റ്റൻ റൗണ്ട് താനായിലെത്തി. സൂര്യനു നല്ല തങ്ക നിറം. കുഴപ്പമില്ല.
റോഡോമീറ്റർ റീഡിംഗ് O000- നടക്കുവാനും കൂടെ റോഡോമീറ്ററിൻ്റെ ചക്രം ഉരുട്ടുവാനും ആരംഭിച്ചു. സിവിൾ സ്റ്റേഷൻ ജംഗ്ഷനിലെത്തി ദൂരം 712 മീറ്റർ - അതായതു് പുനലൂർ മൂവാറ്റുപുഴ റോഡ് പാലായിൽ കൂടി കടന്നു പോകുന്ന ഭാഗത്തിന് സമാന്തരമായി വില കൊടുത്ത വാങ്ങിയ സ്ഥലത്തു കുടി നിർമ്മിച്ച ബൈപാസിന് നീളം 712 മീറ്റർ.
സിവിൾ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് കോഴാ റോഡിലെ RV ജം ഗഷൻ വരെ പാരലൽ റോഡ് 1ഘട്ടം 1451 മീറ്റർ - അവിടെ നിന്ന പടിഞ്ഞാറോട്ട് RV ജം ഗഷൻ മുതൽ മുനിസിപ്പാലിറ്റി അതിർത്തി പുലിയന്നൂർ പാലം വരെ പാരലൽ റോഡ് 2-ാം ഘട്ടം 1460 മീറ്റർ കാണിച്ചപ്പോൾ അതിരമ്പുഴ - പൂഞ്ഞാർ റോഡിൽ സന്ധിച്ചു.
അപ്പോൾ പുതിയ3 റോഡും കൂടി ഒറ്റ ബൈപാസായി; പാലായിലെ KM മാണി ബൈപാസായി.
പഴയ തെക്കുംകൂർ വടക്കുംകൂർ രാജ്യങ്ങളുടെ അതിർത്തി കോട്ട ളാലം പ്രദേശത്ത് (പാലാ) നിന്നിരുന്നിടത്ത് കോട്ട പോയി കോട്ട നടപ്പു വഴിയായിരുന്നതു് പിന്നീട് പാരലൽ റോഡായി; തുടർന്ന് ഇപ്പോൾ ഒന്നും രണ്ടു .ഘട്ടങ്ങൾ പൂർത്തിയാക്കി
0.712 + 1.451 + 1.460 = 3.623 കി മി .നീളമുള്ള പാലാKM മാണി ബൈപാസായി.
പുലിയന്നൂർ പാലത്തിലെത്തിയ സ്ഥിതിക്ക് റോഡോമീറ്റർ റീഡിംഗ് 3623 സെന്തോമസ് കോളജ് കവാടത്തിലെത്തി.
റീഡിംഗ് 3874 - അൽഫോൻസാ കോളജ് 4418 -
കൊട്ടാരമറ്റം ജംഗ്ഷൻ 5359-
സെന്തോമസ് ഹൈസ്കൂൾ 6069
ആശുപത്രി ജംഗ്ഷൻ 62 55
കുരി ശുപള്ളിക്കവല 6547- ളാലംJn 7095-ഈരാറ്റുപേട്ട റോഡിൽ പാലാ ക്ലബ്ബ് റോഡ് Jn
7907- പുളിക്കൽ ഭവനത്തിൽ ഗെയിറ്റിൽ എത്തിയപ്പോൾ
8007- അതായത് 8 കിലോമീറ്ററും 7 മീറ്ററും. സമയം രാത്രി 9.30-ശുഭം.
3.623 കിലോമീറ്റർ ദൂരമാണ് പാലാ ബൈപ്പാസിൻ്റേത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.