Subscribe Us



റിട്ടയേർഡ് എസ് പി കെ ജെ തോമസ് കുഴിത്തോട്ട് ദുബായിൽ നിര്യാതനായി

ദുബായ്: റിട്ടയേർഡ് പോലീസ് സൂപ്രണ്ട് മീനച്ചിൽ കുഴിത്തോട്ട് കെ ജെ തോമസ് ദുബായിൽ നിര്യാതനായി. ദുബായിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. അഭിഭാഷൻ കൂടിയായ കെ ജെ തോമസ് ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറും പാലാ സ്പെസ് വാലി ക്ലബ്ബിൻ്റെ പ്രസിഡൻ്റുമായിരുന്നു. 

കെ ജെ തോമസിൻ്റെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ, ടോമി കുറ്റിയാങ്കൽ എന്നിവർ അനുശോചിച്ചു.

Post a Comment

0 Comments